Skip to main content

നിര്‍ബന്ധം ആര്‍ക്കൊക്കെ

ആര്‍ക്കൊക്കെ ഫിത്വ്‌ർ  സകാത്ത് നിര്‍ബന്ധമാവും?

മറുപടി: ഈ പ്രശ്‌നത്തില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ ഭിന്നവീക്ഷണങ്ങള്‍ കാണാം. ഇമാം അബുഹനീഫ(റ) പറയുന്നത് ധനത്തിന്റെ നിസ്വാബ് (590 ഗ്രാം വെള്ളി) കൈവശമുള്ളവന്‍ മാത്രമേ ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാവുകയുള്ളൂവെന്നാണ്. ചെറിയ പെരുന്നാള്‍ ദിവസത്തേക്കാവശ്യമായ ചിലവുകള്‍ കഴിച്ച് ധനം മിച്ചം ഉള്ളവരെല്ലാം ഇത് കൊടുക്കണമെന്ന് മറ്റുള്ളവരും അഭിപ്രായപ്പെടുന്നു. ഈ രണ്ടു അഭിപ്രായത്തോടും പരിപൂര്‍ണമായി യോജിക്കുവാന്‍ സാധ്യമല്ല. കാരണം ഒരു മനുഷ്യന്‍ തന്റെ സമ്പത്തിലെ തോത് അനുസരിച്ചല്ല ഈ സകാത്ത് നല്‍കേണ്ടത്. പുറമെ നോമ്പ് കാലത്ത് ഉണ്ടാകുന്ന അനാവശ്യമായ സംഗതികളില്‍ നിന്ന് ശരീരത്തെ ശുദ്ധീകരിക്കലും ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നു. അതിനാല്‍ വീട്ടിലെ ഓരോ അംഗങ്ങളുടെ എണ്ണം പരിഗണിച്ച് ഓരോ സ്വാഅ് വീതമോ ഇതിന്‍ സാധ്യമല്ലെങ്കില്‍ അര സ്വാഅ് വീതമോ നല്കുവാന്‍ സാധിക്കുന്നവര്‍ എല്ലാം തന്നെ ഈ സകാത്ത് നല്കുക.

Feedback