Skip to main content

സി പി മമ്മുക്കേയി സാഹിബ്

തലശ്ശേരിയിലും മലബാറില്‍ മുഴുക്കെയും പൊതുകാര്യങ്ങളില്‍ സജീവമായി പങ്കു വഹിച്ചിരുന്ന മമ്മുക്കേയി സാഹിബ് 1937ല്‍ മലബാര്‍ ജില്ലാ മുസ്‌ലിം ലീഗിന്റെ ഒന്നാമത്തെ ഖജാന്‍ജിയായി തെരഞ്ഞെടുക്കപ്പെട്ടു. അതിനു ശേഷം മരണം വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. കേരള മുസ്‌ലിംകളെ കാല്‍ ശതാബ്ദത്തിനു മുമ്പ് സംഘടനാ ബോധത്തിന്റെ അടിസ്ഥാന തത്വം പഠിപ്പിച്ച കേരള മുസ്‌ലിം മജ്‌ലിസിന്റെ സ്ഥാപക മെമ്പര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക'യുടെ ഒന്നാമത്തെ മാനേജിംഗ് ഡയറക്ടറായിരുന്ന മമ്മുക്കേയി തന്റെ മരണം വരെ ്രപസ്തുത സ്ഥാനം തുടര്‍ന്നു വഹിച്ചു. 

ആഴ്ചപ്പതിപ്പായി തുടങ്ങിയ 'ചന്ദ്രിക' ദിനപ്രതമായി മാറ്റാന്‍ കിണഞ്ഞു ശ്രമിച്ചിരുന്ന അദ്ദേഹത്തിന് താന്‍ ഡയരക്ടറായിരുന്ന സമയത്തു തന്നെ അത് കാണുവാന്‍ കഴിഞ്ഞു. രണ്ടു തവണ തലശ്ശേരി മുനിസിപ്പല്‍ ചെയര്‍മാനും ഒരു തവണ മ്രദാസ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മെമ്പറുമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മലബാറിലെ മിക്ക സാമൂഹിക ്രപവര്‍ത്തനങ്ങളുടെയും ആസൂ്രതകനും ഇദ്ദേഹമായിരുന്നു. കേരള ഡപ്യൂട്ടി ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആയിരുന്ന ആലുപ്പി അദ്ദേഹത്തിന്റെ മൂത്തപു്രതനും സ്‌റ്റേറ്റ് വിദ്യാഭ്യാസ ഡയരക്ടറായിരുന്ന (പാഠപുസ്തക പരീക്ഷാ വിഭാഗം) സി ഒ ടി കുഞ്ഞിപ്പക്കി  അദ്ദേഹത്തിന്റെ ജാമാതാവുമാണ്. 

മരണം: 1940ല്‍ 

Feedback