Skip to main content

ഖുനൂതും ജമാഅത്ത് നമസ്‌കാരവും

സുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത് ഓതുന്നത് നബിചര്യയല്ല എന്നറിയാം. ഖുനൂത് ഓതുന്ന ഇമാമിനെ തുടര്‍ന്ന് സുബ്ഹ് നമസ്‌കരിക്കുകയാണോ ഒറ്റയ്ക്ക് നമസ്‌കരിക്കുകയാണോ ഉത്തമം ?

മറുപടി : സുബഹില്‍ ഖുനൂത് സുന്നത്താണെന്നതിന് പ്രബലമായ തെളിവില്ല. അതിനാല്‍ അത് ഒഴിവാക്കുകയാണ് വേണ്ടത്. എന്നാലും ഖുനൂത് ഓതുന്ന ഇമാമിനെ തുടര്‍ന്ന് നമസ്‌കരിക്കുന്നത് നിഷിദ്ധമല്ല. അയാളുടെ നേതൃത്വത്തില്‍ നടക്കുന്ന ജമാഅത്തില്‍ പങ്കെടുക്കുക തന്നെയാണ് ഒറ്റക്ക് നമസ്‌കരിക്കുന്നതിനേക്കാള്‍ നല്ലത്. ഇമാം ഖുനൂത് ഓതുന്ന സമയത്ത് നിശ്ശബ്ദത പാലിച്ചാല്‍ മതി. ഖുനൂത് സംബന്ധിച്ച ഹദീസില്‍ കൈ ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ല. എന്നാല്‍ ഇമാം അല്ലാഹു അല്ലാത്ത ആരോടെങ്കിലും പ്രാര്‍ഥിക്കുന്ന ആളാണെങ്കില്‍ അയാളെ തുടരാതിരിക്കുകയാണ് വേണ്ടത്. അല്ലാഹുവോട് മാത്രം പ്രാര്‍ഥിക്കുന്ന ആളുടെ നേതൃത്വത്തിലുള്ള ജമാഅത്തിനേ ഇസ്‌ലാമില്‍ സാധുതയുള്ളൂ.

Feedback