തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ വനിതയാണ് ഫാത്തിമ അബൂശനബ്.
ഫലസ്തീന്‍ വംശജനും അമേരിക്കക്കാരനുമായ അലി അഹ്‌മദ് അബൂശനബിന്റെയും തുര്‍ക്കി പാര്‍ലമെന്റിലെ മുന്‍ ഡെപ്യൂട്ടിയുമായ മര്‍വ കവാകിയുടെയും മകളാണ്.
അമേരിക്കയിലെ ജോര്‍ജ് മേസണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗവണ്‍മെന്റ് ആന്റ് ഇന്റര്‍ നാഷണല്‍ പൊളിറ്റിക്ക്‌സില്‍ ബിരുദവും ലിബറല്‍ സ്റ്റഡീസില്‍ (Relations between Muslims and Christians) ബിരുദാനന്തര ബിരുദവും നേടി. 'Becky Refutation for Religious Freedom' ഓര്‍ഗനൈസേഷന്‍, 'Woodrow Wilson' ഇന്റനാഷണല്‍ സെന്റര്‍ ഫോര്‍ സ്‌കോളേഴ്‌സ്, അമേരിക്കന്‍ കോണ്‍ഗ്രസ് തുടങ്ങിയ വിവിധ ഗവേഷണ കേന്ദ്രങ്ങളില്‍ അസിസ്റ്റന്റ് ഗവേഷകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തുര്‍ക്കി പാര്‍ലമെന്റിലെ മുന്‍ ഡെപ്യൂട്ടിയുടെ മകളാണ് ഫാത്തിമ. മുന്‍ തുര്‍ക്കി പ്രധാനമന്ത്രി നെക്‌മെറ്റിന്‍ എര്‍ബകന്റെ നേതൃത്വത്തിലുള്ള വെര്‍ച്യു പാര്‍ട്ടിയുടെ അംഗമായി വിജയിച്ച, ആദ്യത്തെ ശിരോവസ്ത്രമണിഞ്ഞ വനിതാ ഡെപ്യൂട്ടി ആയിരുന്നു ഫാത്തിമയുടെ മാതാവ് മര്‍വ കവാകി.
1999 ല്‍ ലിബറലിസം തകര്‍ത്ത തുര്‍ക്കിയുടെ അന്നത്തെ പാര്‍ലമെന്റിലേയ്ക്ക് ഇസ്‌ലാമിക് വിര്‍ച്ച്യു പാര്‍ട്ടിയുടെ പ്രതിനിധിയായി മുപ്പതുവയസ്സുകാരി വനിത ജയിച്ചുവന്നു, പേര് മര്‍വ ഖാവുക്ജി. അന്ന് ഹിജാബ് ധരിച്ചു കൊണ്ട് പാര്‍ലിമെന്റില്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തിയതിന്റെ പേരില്‍ സെഷനില്‍ നിന്ന് അവരെ പുറത്താക്കി. തുടര്‍ന്ന് പാര്‍ലമെന്റിലെത്തി 11 ദിവസത്തിനകം മര്‍വയുടെ തുര്‍ക്കി പൗരത്വവും റദ്ദാക്കി. വെര്‍ച്യു പാര്‍ട്ടിയെ നിരോധിക്കുകയും മര്‍വ ഉള്‍പ്പെടെ അതിന്റെ അഞ്ച് നേതാക്കളെ അഞ്ച് വര്‍ഷത്തേക്ക് രാഷ്ട്രീയത്തില്‍ നിന്ന് വിലക്കുകയും ചെയ്തുകൊണ്ട് കോടതി വിധി പുറപ്പെടുവിച്ചു.
പൗരത്വം നഷ്ഠപ്പെട്ട മര്‍വയുടെ കുടുംബം അമേരിക്കയിലേക്ക് താമസം മാറി. അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മര്‍വയുടെ പഠനം തുടര്‍ന്നു. ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഫാക്കല്‍റ്റിയില്‍ പിന്നീടവര്‍ അധ്യാപികയായി. 2017 ജൂലൈ അവസാനം അവളുടെ പേര് മാധ്യമങ്ങളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. തുര്‍ക്കി മന്ത്രാലയം വന്നപ്പോള്‍ അവരെ മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലെ അംബാസഡറായി നിയമിച്ചു.
ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ തുര്‍ക്കി വീണ്ടും പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചുവന്നു. ഇടക്കാലത്ത് ഭരണകൂടം റദ്ദുചെയ്ത വിശ്വാസചിഹ്നങ്ങള്‍ അനുവദിക്കപ്പെട്ടു. ഹിജാബണിഞ്ഞതിന്റെ പേരില്‍ പാര്‍ലമെന്റില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്ന ഉമ്മയുടെ മകള്‍ (ഫാത്തിമ അബൂനശബ്) തുര്‍ക്കിയുടെ പുതിയ മുഖമായി. ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ടായി മാറി. 2017ല്‍ മര്‍വയുടെ പൗരത്വം ഭരണകൂടം തിരിച്ചു നല്‍കി. അവര്‍ തുര്‍ക്കിയിലെത്തി. മലേഷ്യയിലെ തുര്‍ക്കിഷ് അംബാസഡറായി നിയമിച്ചു കൊണ്ട് അവരെ ആദരിച്ചു.
മര്‍വയുടെ പിതാവ് (ഫാത്തിമ അബൂനശബിന്റെ മുത്തച്ഛന്‍) യൂസുഫ് സിയാ കവാകി അമേരിക്കന്‍ പട്ടണമായ ഡല്ലാസിലെ (Dallas) ഇസ്‌ലാമിക കൂട്ടായ്മയുടെ സ്ഥാപകരില്‍ ഒരാളും റിച്ചാര്‍ഡ്‌സണ്‍ മസ്ജിദിലെ ഇമാമുമാണ്. മര്‍വയുടെ സഹോദരി മറിയം കവാകി തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ജോലി ചെയ്യുന്നുണ്ട്.
https://alawda-pal.net/news/15188
https://www.all4palestine.org/ModelDetails.aspx?gid=14&mid=119445&lang=en
https://www.freemalaysiatoday.com/category/nation/2017/07/29/new-turkish-envoy-to-malaysia-defied-hijab-ban-in-1999/