സമകാലിക ലോകത്ത് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വനിതകൾ. ഇസ്‌ലാമിക ജീവിതം നയിക്കുന്നതോ ഇസ്‌ലാമിക നിർദേശങ്ങൾ ജീവിതത്തിൽ പാലിക്കുന്നതോ ഭൗതികമായ നേട്ടങ്ങൾ കരസ്ഥമാക്കുന്നതിൽ നിന്ന് ഇവരെ തടഞ്ഞില്ല. അതിലുപരി വിശ്വാസ ജീവിതം, ഭൗതിക നേട്ടങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാഴ്‌ചപ്പാട് നല്കുകയാണ് ചെയ്‌തത്.
1. കെ.വി റാബിയ
അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ല്‍ കേരള സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കപ്പെട്ട മലപ്പുറക്കാരി. 2022 ല്‍ രാജ്യം അവരെ പത്മശ്രീ നല്കി ആദരിച്ചു.
2. തജാമുല്‍ ഇസ്‌ലാം
ലോക കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വര്‍ണം നേടുന്ന ആദ്യത്തെ പെണ്‍കുട്ടി. വടക്കന്‍ കാശ്മീരിലെ ബന്ദിപ്പോര ജില്ലക്കാരിയാണ്.
3. ഡോ.മറിയം അഫീഫ അന്‍സാരി
ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം വനിതാ ന്യൂറോ സര്‍ജനാണ് 27 കാരിയായ മറിയം അഫീഫ അന്‍സാരി. ഏറ്റവും പ്രായം കുറഞ്ഞ മുസ്‌ലിം വനിതാ ന്യൂറോ സര്‍ജനും ഇവരാണ്. ഹൈദരാബാദിലെ ഉസ്മാനിയാ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം.
4. ഖുലൂദ് ഫഖീഹ്
മധ്യപൗരസ്ത്യ ദേശത്തെ ആദ്യത്തെ മുസ്‌ലിം വനിതാ ജഡ്ജ്. ലോകത്തെ അതിശക്തരായ 10 അറബി വനിതകളില്‍ ഒരാളാണ് ഖുലൂദ് ഫഖീഹ്.
5. ജമീല അഫ്ഗാനി
അഫ്ഗാനിലെ ആയിരക്കണക്കിന് വനിതകള്‍ക്ക് വ്യക്തിത്വവും ദിശാബോധവും പകര്‍ന്നു നല്കിയ യുവതി. അതിന്നായി NECDO രൂപീകരിച്ചു കൊണ്ടും ലൈബ്രറികള്‍ സ്ഥാപിച്ചും സ്ത്രീകളുടെ ക്ഷേമത്തിന്നായി ഓടിനടന്നു. 2008 ല്‍ താനന്‍ബോം പീസ് മേക്കല്‍ അവാര്‍ഡ് നേടി.
6. ഡോ. സുആദ് അല്‍ ശംസി
അറബ് എമിറേറ്റിലെ ആദ്യത്തെ വനിതാ എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍. വ്യോമയാന മേഖലയിലേക്ക് പ്രവേശിപ്പിക്കാന്‍ സ്ത്രീകളെ പ്രോത്‌സാഹിപ്പിക്കുന്ന വിമന്‍ ഇന്‍ ഏവിയേഷന്‍ ഗ്രൂപ്പിലെ അംഗമാണ്.
7. ബുഷ്‌റ മതീന്‍
2022 മാര്‍ച്ചില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുധം നേടിയ ബുഷ്‌റ മതീന്‍. തുടര്‍ച്ചയായി
16 മെഡലുകള്‍ നേടി പുതിയ റെക്കോഡ് സൃഷ്ടിച്ച ഹിജാബ് ധാരിണി. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, ഗവര്‍ണര്‍ തവചന്ദ് ഗെലോട്ട്, വിദ്യാഭ്യാസ മന്ത്രി സിഎന്‍ അശ്വത് തുടങ്ങിയ പ്രമുഖരുടെ കൈകളില്‍ നിന്ന് മെഡലുകള്‍ ഏറ്റുവാങ്ങി. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലക്കാരിയായ ബുഷ്‌റ.
8. ലിന്‍ഡ സര്‍സൂര്‍
പലസ്തീനിയന്‍-അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകയായ ലിന്‍ഡ സര്‍സൂര്‍ സ്ത്രീകളുടെ അവകാശങ്ങള്‍, വംശീയ സമത്വം, കുടിയേറ്റ അവകാശങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സാമൂഹിക നീതി ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന ആളാണ്. അവളുടെ സ്വത്വത്തിന്റെ പ്രതീകമായി അവള്‍ പലപ്പോഴും ഹിജാബ് ധരിക്കുന്നു.
9. തവക്കുല്‍ കര്‍മാന്‍
യെമന്‍ പത്രപ്രവര്‍ത്തകയും രാഷ്ട്രീയക്കാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് തവക്കോല്‍ കര്‍മാന്‍. യെമനിലെ സ്ത്രീകളുടെ അവകാശങ്ങളും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബഹുമതിയായി 2011-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.
10. ഇബ്തിഹാജ് മുഹമ്മദ്
2016 റിയോ ഒളിമ്പിക്‌സില്‍ ഹിജാബ് ധരിച്ച് മത്സരിച്ച ആദ്യത്തെ അമേരിക്കന്‍ ഒളിമ്പ്യന്‍ എന്ന നിലയില്‍ അവര്‍ ചരിത്രം സൃഷ്ടിച്ചു.
11. നാദിയ കഹ്ഫ്
അമേരിക്കയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ആദ്യത്തെ ജഡ്ജിയാണ് നാദിയ കഹ്ഫ്. ന്യൂജെയ്‌സിയിലെ പരമോന്നത കോടതിയിലാണ് വര്‍ഷങ്ങളായി യു.എസിലെ സാമൂഹിക രംഗത്ത് സജീവമായ ഇവര്‍ സ്ഥാനമേറ്റത്. സിറിയയില്‍ നിന്നും കുടിയേറിയ കുടുംബമാണ് ഇവരുടെത്.
12. സാമിയ സുലുഹു ഹസന്‍
ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ നിലവിലെ പ്രസിഡണ്ട്. സോഷ്യല്‍ ഡെമോക്രാറ്റിക് കക്ഷിയായ ചമ ചാ മാപിന്‍സുഡി പാട്ടിയുടെ അംഗമായ സാമിയ, 2021 മാര്‍ച്ച് 19നാണ് അധികാരമേറ്റത്. 2021 ല്‍ ആക്റ്റിങ്ങ് പ്രസിഡണ്ടായും 2015 മുതല്‍ 2021 വരെ വൈസ് പ്രസിഡണ്ടായും സ്ഥാനമലങ്കരിച്ചിട്ടുണ്ട്.
13. ഇല്‍ഹാന്‍ ഉമര്‍
അമേരിക്കയിലെ രാഷ്ട്രീയ പ്രവര്‍ത്തക. 2019 മുതല്‍ മിനിസോട്ടയിലെ അഞ്ചാം നമ്പര്‍ ജില്ലയെ പ്രതിനിധീകരിച്ചു കൊണ്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗമാണ് ഇല്‍ഹാന്‍ ഉമര്‍.
14. ഹലീമ യാഖൂബ്
2017 മുതല്‍ 2023 വരെ സിംഗപ്പൂരിന്റെ പ്രസിഡണ്ടായിരുന്നു. നേരത്തെ പാര്‍ലിമെന്റ് സ്പീക്കറായും ഹലീമ യാഖൂബ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
15. സല്‍വാ ഫാത്തിമ
ഹൈദരാബാദുകാരിയായ ഹിജാബ് ധരിച്ച പൈലറ്റ്.
16. നൂറ ബിന്‍ത് മുഹമ്മദ് അല്‍ കഅബി
2017 ഒക്‌ടോബര്‍ മുതല്‍ യു.എ.യിയുടെ സാംസ്‌കാരിക, വിജ്ഞാന വികസന മന്ത്രിയായിരുന്ന നൂറ, 2020 ല്‍ സാംസ്‌കാരിക യുവജന മന്ത്രിയായി.
17. റാഫിയ അര്‍ഷദ്
യു.കെയില്‍ ഹിജാബ് ധരിച്ച ആദ്യത്തെ ജഡ്ജ്. 17 വര്‍ഷമായി കുടുംബനിയമം പ്രാക്ടീസ് ചെയ്യുന്ന മൂന്ന് കുട്ടികളുടെ അമ്മയാണ് റാഫിയ അര്‍ഷദ്.
18. സഹ്‌റ ലാറി
അറബ് എമിറേറ്റ്‌സില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ മത്‌സരിക്കുന്ന ആദ്യത്തെ ഫിഗര്‍ സ്‌കേറ്ററാണ് ഇമാറാത്തില്‍ നിന്നുള്ള ഈ താരം. അഞ്ച് തവണ ദേശീയ തലത്തില്‍ ചാമ്പ്യന്‍ഷിപ് നേടി.
19. താഹിറ റഹ്മാന്‍
അമേരിക്കയിലെ WHBF-TV ലെ മുഴുവന്‍ സമയ ന്യൂസ്‌റിപ്പോര്‍ട്ടറാണ് താഹിറ റഹ്മാന്‍. ലയോള യൂണിവേഴ്‌സിറ്റിയുടെ പത്രത്തിന്റെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിച്ചിരുന്നു.
20. ഡോ. ആസിമ ബാനു
ബംഗ്ലൂരു മെഡിക്കല്‍ കോളേജിലെ ആദ്യത്തെ മുസ്‌ലിം വനിത പ്രിന്‍സിപ്പല്‍. കോവിഡ് മൂര്‍ഛിച്ച് നില്ക്കുന്ന സമയത്ത് കോവിഡ് രോഗികളുടെ പരിചരണത്തിന്നായി സധൈര്യം മുന്നോട്ടു വന്ന ആസിമ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.