20ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ അന്ധകാരത്തിലായിരുന്ന അരീക്കോടിനേയും അതിലൂടെ മറ്റു പ്രദേശങ്ങളേയും ഖുര്‍ആന്‍ പഠനം വ്യാപകമാക്കിക്കൊണ്ടും വിദ്യാഭ്യാസത്തിലൂടെയും മാറ്റിയെടുത്തത് 1944 ലെ സപ്തമ്പര്‍ 20 ന്ന് രൂപീകൃതമായ ജംഇയ്യത്തുല്‍ മുജാഹിദീന്‍ എന്ന സംഘത്തിന്‍റെ നിരന്തരമായ പ്രവര്‍ത്തനമായിരുന്നു. യഥാര്‍ഥ തൗഹീദ് ഗ്രഹിക്കാനും ജനങ്ങള്‍ക്ക് പ്രബോധനം ചെയ്യാനും അറബി ഭാഷാ പഠനം അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ് സുല്ലമുസ്സലാം അറബിക്കോളേജിന്ന് ആരംഭം കുറിക്കാന്‍ പ്രേരിപ്പിച്ചത്. ദീനീ വിജ്ഞാന രംഗത്ത് മാത്രമല്ല ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്നതിന്നും അറബിക്കോളേജിന്ന് ഗണ്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചു. 1955 ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തതോടെയാണു ഇതിന്നുള്ള സാഹചര്യം സംജാതമായത്. യൂണിവേഴ്സിറ്റി പരീക്ഷകള്‍ എഴുതി സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കാനും അതുവഴി സര്‍ക്കാര്‍ ജോലികള്‍ക്ക് അര്‍ഹത നേടാനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു. ആ കാലഘട്ടങ്ങളില്‍ അരീക്കോടും പരിസരങ്ങളിലുമായി ഇരുന്നൂറിലധികം അധ്യാപകര്‍ ഈ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവരായിരുന്നു. അരീക്കോടിന്‍റെ ഹൃദയ ഭാഗത്തുള്ള വീടുകളില്‍ അറബി അദ്ധ്യാപകര്‍ ഇല്ലാത്ത ഒരു വീടു പോലും കാണാന്‍ പ്രയാസമായിരുന്നു. മാത്രമല്ല പല വീടുകളിലും ഒന്നിലധികം പേര്‍ അറബി അധ്യാപകരായി ജോലി ചെയ്യുന്നവരുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമാക്കിയ കാലത്താണ് അവര്‍ക്കു കൂടി വിദ്യ നേടാന്‍ അവസരം നല്‍കിക്കൊണ്ട് അറബിക്കോളേജില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിവന്നത്.
നിലവില്‍ അഫ്സല്‍ ഉലമ പ്രിലിമിനറി, ബി.എ അഫ്സല്‍ ഉല്‍ ഉലമ, ബി.കോം വിത്ത് ഇസ്‌ലാമിക് ഫിനാന്‍സ്, എം.എ അറബിക് എന്നീ കോഴ്സുകള്‍ കോളെജിലുണ്ട്. അറബിക് കോളെജിന്നു പുറമെ ജംഇയ്യത്തുല്‍ മുജാഹിദീന്‍ സംഘത്തിനു കീഴിലായി ഓറിയന്‍റല്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി സ്കൂള്‍, സുല്ലമുസ്സലാം ആര്‍ട്സ് ആന്‍റ് സയന്‍സ് കോളെജ് എന്നിവയും പ്രവര്‍ത്തിച്ചു വരുന്നു.
വിലാസം:
അരീക്കോട്
മലപ്പുറം,
പിന്‍:673639
ഫോണ്‍:04832850236, 2787012
ഇമെയില്‍: sullamareacode@gmail.com
വെബ്സൈറ്റ്: https://www.ssac.ac.in/