1964 ജനുവരി 15 ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ 14 ആം വാര്‍ഷിക സമ്മേളനം കോഴിക്കോട് കിണാശ്ശേരിയില്‍ നടന്നു. ഇസ്വ്‌ലാഹീ പണ്ഡിതന്മാരുടെയും പരിഷ്‌കര്‍ത്താക്കളുടെയും ചിരകാല സ്വപ്നമായ ഒരു ഉന്നത പഠന കേന്ദ്രം സ്ഥാപിക്കണമെന്ന് സമ്മേളനത്തില്‍ നിര്‍ദേശിക്കപ്പെട്ടു.
എറണാകുളം ജില്ലയിലെ കളമശ്ശേരിയായിരുന്നു ജാമിഅക്ക് കണ്ടെത്തിയ സ്ഥലം. എന്നാല്‍ പിന്നീട് അലവി മൗലവിയുടെ താല്പര്യ പ്രകാരം അത് എടവണ്ണയിലേക്കു മാറ്റി. 1964 ആഗസ്റ്റ് 24 ന് ജാമിഅയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കപ്പെട്ടു. എ.അലവി മൗലവി, മുഹമ്മദ് അമാനി മൗലവി, ശൈഖ് മുഹമ്മദ് മൗലവി, എ.കെ അബ്ദുല്‍ ലത്തീഫ് മൗലവി, ടി.അബ്ദുല്ല സാഹിബ്, പ്രൊ. വി മുഹമ്മദ് തുടങ്ങിയവര്‍ ആദ്യ കാലഘട്ടത്തിലെ പ്രഗല്ഭ അധ്യാപകരായിരുന്നു.
14 വിദ്യാര്‍ഥികളുമായി എടവണ്ണ ചെറിയ പള്ളിയില്‍ ജാമിഅ ആരംഭം കുറിച്ചു. 1968 ല്‍ സാമ്പത്തിക പ്രതിസന്ധിയാല്‍ ഒരു വര്‍ഷം ജാമിഅ അടച്ചിടേണ്ടി വന്നു. 1969 ല്‍ ജാമിഅ ചെമ്പക്കുത്തിലെ വിശാലമായ സ്ഥലത്ത് പുനരാരംഭിച്ചു. പതിനെട്ട് വിദ്യാഭ്യാസ സ്ഥപനങ്ങളിലായി 3000 ത്തിലധികം വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നു.
മദീന യൂനിവേഴ്‌സിറ്റി സുഊദി അറേബ്യ, അലിഗര്‍ യൂനിവേഴ്‌സിറ്റി ഡല്‍ഹി, ഹംദര്‍ദ് യൂനിവേഴ്‌സിറ്റി ഡല്‍ഹി എന്നിവയുമായി ജാമിഅ ധാരണാ പത്രത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്.
ട്രെയിനിംഗ് കോളേജ്, ആര്‍ട്‌സ്&സയന്‍സ് കോളേജ്, ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, തഹ്ഫീളുല്‍ ഖുര്‍ആന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വൊക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജാമിഅ നദ്‌വിയ്യ പബ്ലിക് സ്‌കൂള്‍, ജാമിഅ നദ്‌വിയ്യ ഇസ്‌ലാമിക് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ജാമിഅ നദ്‌വിയ്യ വിമന്‍സ് അറബിക് കോളേജ് തുടങ്ങിയ സ്ഥപനങ്ങള്‍ ജാമിഅക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
വിലാസം:
ജാമിഅ നദ്‌വിയ്യ
സ്വലാഹ് നഗര്‍
എടവണ്ണ, മലപ്പുറം
കേരള, ഇന്ത്യ
പിന്‍:676541
ഇ-മെയില്‍:
വെബ്‌സൈറ്റ്: jamianadwiyya.org
ഫോണ്‍: 0483 2700270