സമൂഹത്തിലെ പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരുപോലെ വിദ്യാഭ്യാസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കാന്തപുരം എ.പി അബൂബക്ര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ 1978ല്‍ ആരംഭിച്ച സ്ഥാപനമാണ് മര്‍ക്കസു സ്സഖാഫത്തിസ്സുന്നിയ്യ. കോഴിക്കോട് ജില്ലയിലെ കാരന്തൂര്‍ പ്രദേശത്താണ് ഈ സ്ഥാപനം.
അനാഥാലയങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ശരീഅത്ത്, ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍, എഞ്ചിനീയറിംഗ് കോളേജ്, ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അന്തര്‍ ദേശീയ പാഠശാലകള്‍, വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, വ്യാപാര സമുച്ചയങ്ങള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതാണ് മര്‍കസു സ്സഖാഫത്തിസ്സുന്നിയ്യ. ഇരുപത്തിയഞ്ച് വിദ്യാര്‍ഥികളാല്‍ ആരംഭം കുറിച്ച മര്‍കസില്‍ ഇന്ന് നാല്പതിലധികം സ്ഥാപനങ്ങളിലായി 39000 കുട്ടികള്‍ പഠിക്കുന്നുണ്ട്.
പശ്ചിമ ബംഗാളില്‍ 160 സ്‌കൂളുകള്‍ അടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മര്‍കസിന്റെ പ്രവര്‍ത്തനം നടന്നു വരുന്നു.
അല്‍ കാസിമിയ്യ യൂനിവേഴ്‌സിറ്റി ഷാര്‍ജ, അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി ഈജിപ്ത്, സൈതൂന യൂനിവേഴ്‌സിറ്റി ടുണീഷ്യ, ഹാതിഹ് സുലത്താന്‍ മെഹ്‌മെറ്റ് യൂനിവേഴ്‌സിറ്റി തുര്‍ക്കി, ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ, ദാര്‍ അല്‍ മുസ്ത്വഫ യമന്‍, വേള്‍ഡ് ഇസ്‌ലാമിക് സയന്‍സ് ആന്‍ഡ് എഡ്യുക്കേഷന്‍ യൂനിവേഴ്‌സിറ്റി ജോര്‍ദാന്‍, അലിഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റി ഡല്‍ഹി, ജാമിഅ ഹംദര്‍ദ് ഡല്‍ഹി, ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ ഡല്‍ഹി, മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മര്‍കസ് ധാരണ പത്രത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്.
മര്‍കസിനു കീഴിലെ സ്ഥാപനങ്ങള്‍
1. College of Research in Islamic Studies(Thakhasus)
2. College of Islamic Theology(with equal status ofal Azhar)
3. College of Islamic Sharia(with equal status ofal Azhar)
4. College of Arabic Language (with equal status ofal Azhar)
5. College of Islamic Sharia(Muthawwal)
6. Markaz Pre- Graduate College (Mukhthasar)
7. Markaz College of Secondary Islamic Sciences
8. College of Law
9. College of Unani Medical Sciences
10. College of Arts and Science
11. Industrial & Technical Institute (ITI)
12. Markaz Garden Group of Institutions, Poonur
13. Madrasathu Imam Rabbani
14. Malik Deenar Islamic Centre(only for Huffaz),Parappilli
15. Khalfan Islamic Centre
16. College of Thahfeelul Quran, Karanthur
17. College of Thahfeelul Quran, Zaitun Valley
18. Khalfan College of Thahfeelul Quran, Koyilandi.
19. Quran Pre-School Project(Zharatul Quran)
20. Institute of Human Resources Activation & Management (IHRAM), Karanthur.
21. Markaz lingo-Club, Karanthur,
22. Markaz Handicraft Training Centre, Karanthur.
23. Rayhan Valley Campus, Karanthur.
24. Green Valley Campus, Maranchatti.
25. Markaz Girls Orphanage, Wayanad.
26. Emirates Home for Students of Kashmir, Karanthur.
27. Markaz Orphanage, Peralasseri, Kannur
28. Markaz Orphanage, Cheripoor, Palakkad.
29. Global Students Village, Poonur.
30. Zaitun Valley Campus.
31. Markaz Garden School of Management,Poonur.
32. Oasis Campus, Karanthur.
33. Hadiya Academy,Karanthur.
34. Khalfan Hadiya Academy,Koyilandy.
35. Banath Residential Education, Karanthur.
വിലാസം:
ജാമിഅ മര്‍കസു സ്സഖാഫത്തിസ്സുന്നിയ്യ
കാരന്തൂര്‍, കോഴിക്കോട്, കേരള
പിന്‍:673571
ഫോണ്‍:91495 2800427, 2800421
വെബ്‌സൈറ്റ്: www.markazonline.com
ഇ-മെയില്‍: info@markazonline.com