ഖുര്‍ആനും സുന്നത്തും സലഫുകളുടെ മന്‍ഹജനുസരിച്ചു കൊണ്ട് പ്രചരിപ്പിക്കുന്ന പ്രബോധകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തില്‍ 2013 ല്‍ മലപ്പുറം ജില്ലയിലെ മിനി ഊട്ടിയില്‍ സ്ഥാപിതമായ കോളെജാണ് ജാമിഅഃ അല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യഃ കേരളത്തിനകത്തും പുറത്തുമുള്ള സ്കൂള്‍ ഓഫ് ഖുര്‍ആനില്‍ അഞ്ചു വയസ്സു മുതല്‍ പതിനൊന്ന് വയസ്സു വരെ വിദ്യാര്‍ഥിനി വിദ്യാര്‍ഥികള്‍ക്ക് മത ഭൗതിക വിദ്യാഭ്യാസം നല്കുകയും തുടര്‍ന്ന് ഏഴു വര്‍ഷം ജാമിഅഃ അല്‍ ഹിന്ദില്‍ നിന്ന് ഡിഗ്രിയും പി.ജി യും നല്കി കഴിവുറ്റ വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കാനാണ് ജാമിഅഃ അല്‍ ഹിന്ദ് ലക്ഷ്യമിടുന്നത്. ഇതിനായി ശറഇയ്യ കോളെജ്, ദഅ്വ കോളെജ്, കുല്ലിയത്തു തഖസ്സുസ് എന്നിവ ക്യാമ്പസില്‍ പ്രവര്‍ത്തിച്ചു വരുന്നു. പി.ജി വിദ്യാര്‍ഥികള്‍ക്ക് കോളെജ് മാസാന്ത സ്റ്റൈപ്പന്‍റും നല്കുന്നുണ്ട്.
ഇസ്ലാമിക പ്രബോധന രംഗത്ത് നേരിടുന്ന പ്രശ്നങ്ങളെ വൈജ്ഞാനികമായി നേരിടാന്‍ പ്രബോധകര്‍ക്ക് സഹായം നല്കുന്ന റിസര്‍ച്ച് അക്കാദമി, മതസ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്കുന്ന ടീച്ചേര്‍സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയും ഈ ക്യാമ്പസിലുണ്ട്.
വിലാസം:
ജാമിഅഃ അല്‍ഹിന്ദ് അല്‍ ഇസ്‌ലാമിയ്യഃ
മിനി ഊട്ടി, ഊരകം
മേല്‍മുറി പി.ഒ
മലപ്പുറം ജില്ല, കേരള
ഇന്ത്യ, പിന്‍: 673638
ഫോണ്‍: 9847 592 150 , 0 9961 725 725
ഇമെയില്‍: jamiaalhind2017@gmail.com
വെബ്സൈറ്റ്: http://www.jamiaalhind.com