ഒരു സ്വതന്ത്ര യൂണിവേഴ്‌സിറ്റി ആയിത്തീരണമെന്ന സ്വപ്നത്തോടെയും ലക്ഷ്യത്തോടെയും യാത്ര തുടങ്ങിയ സ്ഥാപനമാണ് പുളിക്കല്‍ ജാമിഅ: സലഫിയ്യ. എന്നാല്‍ ചില നിയമ തടസ്സങ്ങള്‍മൂലം ഒരു സ്വതന്ത്ര സര്‍വകലാശാല ആയിത്തീരാന്‍ സാധിച്ചില്ല. എങ്കിലും ഒരു സര്‍വകലാശാലയെപ്പോലെത്തന്നെ നിരവധി കോഴ്‌സുകളും സ്ഥാപനങ്ങളുമായി ജാമിഅ: സലഫിയ്യ പടര്‍ന്നു പന്തലിച്ചു.
1988ല്‍ കെ എന്‍ എം ജനറല്‍ സെക്രട്ടറിയായിരുന്ന കെ പി മുഹമ്മദ് മൗലവിയാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. മതപ്രബോധകരെ വാര്‍ത്തെടുക്കാനുള്ള ദഅ്‌വ കോളെജ് ആയിട്ടായിരുന്നു തുടക്കം. ആ ലക്ഷ്യം സാക്ഷാത്കരിച്ചതിനൊപ്പം തന്നെ അനുബന്ധ കോഴ്‌സുകളും ജാമിഅ: സലഫിയ്യയില്‍ രൂപംകൊണ്ടു. ഹിഫ്ദ് കോഴ്‌സും അറബിക് കോളെജും ശരീഅ കോഴ്‌സുമെല്ലാം അതിന്റെ ഭാഗമായിരുന്നു. ഇന്ന് ഫാര്‍മസി കോളെജ്, ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോളെജ്, CBSE സ്‌കൂള്‍, മലബാര്‍ ഹോസ്പിറ്റല്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളും വിവിധ കോഴ്‌സുകളുമായി ജാമിഅ: സലഫിയ്യ തലയുയര്‍ത്തി നില്ക്കുന്നു.
വിലാസം:
ജാമിഅ സലഫിയ്യ പുളിക്കല്‍,
സലഫി ഗ്രാമം, പുളിക്കല്‍ പി.ഒ,
പിന്‍: 673637, മലപ്പുറം, കേരള.
ഫോണ്‍: 0483 2790108