Skip to main content

സി.എച്ച് സെന്റര്‍

സമൂഹക്ഷേമ, ജീവ കാരുണ്യ, ആതുര ശുശ്രൂഷ രംഗത്ത് മഹത്തായ സംഭാവനകളര്‍പ്പിക്കുന്ന ഒരു ചാരിറ്റബിള്‍ ട്രസ്റ്റാണ് 2001 ല്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളെജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍. മെഡിക്കല്‍ കോളെജുകളും ജില്ലാ ആശുപത്രികളും കേന്ദ്രീകരിച്ചാണ് സി.എച്ച് സെന്ററുകള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. 

തിരുവനന്തപുരം, മഞ്ചേരി, തൃശൂര്‍, എറണാകുളം, ബാഗ്ലൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററുകള്‍ഇന്ന് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പ്രധാന ആശ്രയ കേന്ദ്രമാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജിനോടനുബന്ധിച്ച് ഡയാലിസിസ് സെന്റര്‍, ലാബ്, ഇ.സി.ജി, മെഡിക്കല്‍ ഷോപ്പ്, സ്‌കാനിംഗ് സൗകര്യങ്ങള്‍, ആംബുലന്‍സ് സംവിധാനം എന്നിവ സി.എച്ച് സെന്റര്‍ ഒരുക്കിയിട്ടുണ്ട്.

റീജിയണല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, മലബാല്‍ കാന്‍സര്‍ സെന്റര്‍ കോടിയേരി എന്നിവിടങ്ങളിലും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള താമസസൗകര്യം, ഭക്ഷണം എന്നിവ ലഭ്യമാക്കുന്നുണ്ട്.

വിലാസം:

സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍,
മെഡിക്കല്‍ കോളേജ് പി.ഒ, 
കോഴിക്കോട്,
പിന്‍: 673008,
കേരള, ഇന്ത്യ. 
ഫോണ്‍: 91 4952352580
ഇ-മെയില്‍: mail@chcentre.org
വെബ്‌സൈറ്റ്: www.chcentre.org
 

Feedback