കോഴിക്കോട് ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവുമായിരുന്ന സയ്യിദ് അലി ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയത്തങ്ങളാണ് തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയുടെ സ്ഥാപകന്‍. ഇസ്‌ലാം സ്വീകരിക്കുന്നതിനായി തന്നെ സമീപിച്ചുകൊണ്ടിരുന്നവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ചുള്ള പ്രാഥമിക കാര്യങ്ങളെങ്കിലും പഠിക്കാന്‍ അവസരം ഒരുക്കണമെന്ന ചിന്തയാണ് 1936 ല്‍ ഈ സ്ഥാപനം ആരംഭിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇതിനായി സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഖഫി തങ്ങള്‍, ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങള്‍, അലി ബറാമി തുടങ്ങിയ പ്രമുഖരെ ഉള്‍പ്പെടുത്തി ഒരു കമിറ്റി അദ്ദേഹം രൂപീകരിച്ചു.
ആശയം ഉള്‍ക്കൊണ്ട് ഇസ്‌ലാമിലേക്ക് കടന്നു വരുന്നവര്‍ക്ക് അറുപതു ദിവസത്തെ ഒരു കോഴ്‌സാണ് ഇവിടെയുള്ളത്. ഇസ്‌ലാമിക വിശ്വാസം, കര്‍മം, ചരിത്രം എന്നിവയില്‍ പ്രാഥമിക ജ്ഞാനവും, ആരാധനകളിലും ഖുര്‍ആന്‍ പാരായണത്തിലും പരിശീലനവും നല്കി പരീക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നു. ഈ സര്‍ട്ടിഫിക്കറ്റിന് സര്‍ക്കാര്‍ അംഗീകാരമുണ്ട്.
ധാരാളം ആളുകള്‍ ഇവിടെ നിന്ന് ഇസ്‌ലാമികാധ്യാപനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമായ താമസം, ഭക്ഷണം, വസ്ത്രം, ചികിത്സ, യാത്രാചെലവ് മുതലായവയെല്ലാം സഭ സൗജന്യമായി നല്കുന്നു.
വിലാസം:
തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ
പി.ഐ റോഡ്, മുഖദാര്‍, കോഴിക്കോട്.
പിന്‍: 673003
കേരള
ഫോണ്‍: 04952300563, 2306013
ഇ-മെയില്‍: therbiyath1936@gmail.com