കോഴിക്കോട് നഗരത്തില്‍ കുറ്റിച്ചിറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിയെസ്‌കോ (CIESCO) സിറ്റിസണ്‍സ് ഇന്റലക്ച്വല്‍ എഡ്യുക്കേഷനല്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേന്‍ 1956 ജൂണ്‍ 21 ാം തിയ്യതി ഒരു വിദ്യാര്‍ഥി സംഘടനയായിട്ടാണ് ആരംഭിക്കുന്നത്. എട്ടു വര്‍ഷത്തിനു ശേഷം 1964 ല്‍ ആണ് സിയെസ്‌കോ എന്ന പേരു സ്വീകരിക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ട് കാലം ധാരാളം ജനസേവന പദ്ധതികള്‍ അവതരിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. എണ്ണൂറില്‍പരം അംഗങ്ങളുള്ള ഈ സംഘടനയുടെ കീഴിലുള്ള ഉപശാഖകളാണ് സീനിയര്‍ സിറ്റിസണ്‍സ് ഫോറം, വനിതാവേദി, യൂത്ത് വിംഗ്, ബാലജനസഖ്യം, ബാലവേദി എന്നിവയും കുവൈത്ത്, അബുദാബി, ദുബൈ, ദമാം എന്നിവിടങ്ങളിലെ ചാപ്റ്ററുകളും.
സിയെസ്‌കോക്ക് കീഴിലുള്ള, കേരള ഗ്രന്ഥശാല സംഘത്തോട് അഫ്‌ലിയേറ്റ് ചെയ്തലൈബ്രറിയില്‍ ഇരുപതിനായിരത്തില്പരം പുസ്തകങ്ങളുണ്ട്. കേരള സര്‍ക്കാറിന്റെ വാര്‍ഷിക ഗ്രാന്റ് ലഭിക്കുന്ന 'എ' ക്ലാസ് ലൈബ്രറി കൂടിയാണിത്.
കാലിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് ശ്രദ്ധേയമായ പ്രഭാഷണങ്ങളും, ചര്‍ച്ചകളും, സെമിനാറുകളും സിയെസ്‌കോ ഇന്റലക്ച്വല്‍ ആന്‍ഡ് കള്‍ച്ചറല്‍ വിംഗിന്റെ കീഴില്‍ നടക്കാറുണ്ട്. ജോലി ഒഴിവുകള്‍, തൊഴില്‍ സാധ്യതകള്‍ മത്സരപ്പരീക്ഷകള്‍ എന്നിവ ഉദ്യോഗാര്‍ഥികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍പെടുത്താനുള്ള സംരഭമാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ.
2010 ല്‍ സ്ഥപിച്ച സിയെസ്‌കോ അബുദാബി ചാപ്റ്ററിന്റെ കീഴില്‍ പ്രായം ചെന്ന സ്ത്രീ പുരുഷന്മാര്‍ക്ക് സൗജന്യനിരക്കിലുള്ള കമ്പ്യൂട്ടര്‍ പഠനം നല്കി വരുന്നുണ്ട്. സൗജന്യ ഡയാലിസിസ്, രക്തദാന പദ്ധതി, മെഡിക്കല്‍ ക്യാമ്പ്, ഐ.ടി പഠന ഗ്രൂപ്പ്, വാര്‍ധക്യ പെന്‍ഷന്‍, റംസാന്‍ കിറ്റ് വിതരണം, സൗജന്യ മരുന്ന് വിതരണം എന്നിവ സിയെസ്‌ക്കോയുടെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.
വിലാസം:
സിയെസ്‌കോ
കുറ്റിച്ചിറ, കോഴിക്കോട്, കേരള
പിന്‍: 673001
ഫോണ്‍: 04952704723
ഇ-മെയില്‍:
വെബ്‌സൈറ്റ്:
www.ciesco.org