കുട്ടികളുടെ വളര്‍ച്ചയിലെ പ്രധാനപ്പെട്ട ഒരു സമയമാണ് മൂന്നു മുതല്‍ ആറു വയസ്സു വരെയുള്ള പ്രായം. ചുറ്റുമുള്ള സംഗതികളെ വിലയിരുത്തുവാനും അനുകരിക്കുവാനും കുട്ടികള്‍ അതീവ താല്പര്യം കാണിക്കുന്ന സമയമാണിത്. ഈ പ്രായത്തിലുള്ള കുട്ടികളെ തനതുരൂപത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കാനുതകുന്ന ഒരു പഠന സമ്പ്രദായം 2005 ല്‍ ഈജിപ്തില്‍ രൂപം കൊണ്ടു.
മക്ക, മദീന, യു.എസ്.എ, സുഡാന്‍, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, ചൈന, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളിലേക്കും ഈ ഒരു പഠന സംവിധാനം കടന്നു ചെന്ന് നഴ്‌സറി പഠന രംഗത്ത് വലിയ വിപ്ലവങ്ങള്‍ സൃഷ്ടിച്ചു.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്‍ഞ്ചുമന്‍ തഅ്‌ലീമുല്‍ ഖുര്‍ആന്‍ സംഘമാണ് ഈ ഒരു പഠന രീതി അല്‍ഫിത്വ്‌റ എന്ന പേരില്‍ ഇന്ത്യയിലാദ്യമായി ആരംഭിക്കുന്നത്.
മൂന്നു വയസ്സു മുതല്‍ ആറു വയസു വരെയാണ് അല്‍ ഫിത്വ്‌റയില്‍ ഒരു കുട്ടി പഠിക്കുന്നത്. ഈ സമയത്തിനിടയില്‍ കുറഞ്ഞത് അഞ്ചു തവണയെങ്കിലും ഖുര്‍ആന്‍ മുഴുവനായി ഓതുവാന്‍ കുട്ടികള്‍ക്കു കഴിയുന്നു. കുട്ടികളെ കളികളിലൂടെയും മറ്റുമാണ് പഠനത്തിലേക്കു കൊണ്ടു വരുന്നത്. അതിനു പറ്റിയ രൂപത്തിലാണ് അല്‍ ഫിത്വ്‌റ ക്ലാസുകള്‍ സജ്ജീകരിക്കുക. അടിസ്ഥാന ഇസ്‌ലാമിക കാര്യങ്ങള്‍ക്കു പുറമെ ഗണിതം, ഇംഗ്ലീഷ്, ജനറല്‍ നോളജ് തുടങ്ങിയവയും അല്‍ ഫിത്വ്‌റ സിലബസിന്റെ ഭാഗമാണ്. കുട്ടികളെ പഠിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയവരാണ് അല്‍ഫിത്വ്‌റയിലെ അധ്യാപകര്‍. കോഴിക്കോട് അല്‍ഫിത്വ്‌റക്ക് കീഴില്‍ അഫ്‌ലിയേറ്റഡ് ചെയ്ത് കേരളത്തിലും വിദേശത്തുമായി 150 ഓളം അല്‍ഫിത്വ്‌റ ഇസ്‌ലാമിക് പ്രീ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.
വിലാസം:
അല്‍ ഫിത്വ്‌റ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍
മോഡേണ്‍ ബസ് സ്റ്റോപ്പ്,
നല്ലളം
പിന്‍: 673027
ഫോണ്‍: 0495 242 1219
ഇ-മെയില്‍:
വെബ്‌സൈറ്റ്: http://atqalfitrah.org