സമൂഹത്തില്‍ അവഗണന മാത്രം ഏറ്റുവാങ്ങിയിരുന്ന ഭിന്നശേഷിക്കാര്‍ക്ക് അവസരങ്ങളൊരുക്കുവാന്‍ വേണ്ടി 2009 ല്‍ സ്ഥാപിതമായതാണ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍ഡ്. കോഴിക്കോടിനടുത്ത കല്ലായില്‍ ആരംഭം കുറിക്കുകയും പിന്നീട് പുളിക്കലിലേക്കു മാറുകയും ചെയ്യുകയായിരുന്നു. ധാര്‍മിക ബോധവും ആധുനിക വിജ്ഞാനവും ഉന്നത സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചു കൊണ്ടുള്ള ഭിന്നശേഷിക്കാരുടെ ശാക്തീകരണമാണ് ഈ സ്ഥാപനം ലക്ഷ്യമിടുന്നത്.
ലക്ഷ്യ സാക്ഷാത്കാരത്തിനായി വ്യത്യസ്ത മാര്‍ഗങ്ങളാണ് എബിലിറ്റി സ്വീകരിച്ചുവരുന്നത്.
1. എബിലിറ്റി ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ ഹിയറിംഗ് ഇമ്പയേര്‍ഡ്
ബധിരരായ കുട്ടികള്‍ക്ക് ബി.കോം, ബി.എസ്.സി, കമ്പ്യുട്ടര്‍ സയന്‍സ്, ബി.സി.എ, ഡി.സി.എ, ഡി.ടി.പി, കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷ്, ഫിനിഷിംഗ് സ്‌കൂള്‍, അലൂമിനിയം ഫാബ്രിക്കേഷന്‍ ആന്റ് ഫാഷന്‍ ഡിസൈനിംഗ്, ഇന്ത്യന്‍ സൈന്‍ ലാഗ്വേജ് കോഴ്‌സുകള്‍ എന്നിവയുണ്ട്. ഹോസ്റ്റല്‍ സൗകര്യത്തോടെ പഠിക്കാനുള്ള അവസരമുണ്ടിവിടെ.
2.എബിലിറ്റി സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഡിഫ്രന്റ്‌ലി ഏബിള്‍ഡ്
ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പില്‍ ഡിസെബിലിറ്റി വിഭാഗങ്ങള്‍ക്ക് പ്രത്യേക പഠന, തൊഴില്‍ പരിശീലനമാണ് ഇവിടെ നല്കുന്നത്.
3.ബൈറൂഹ ഗൈഡന്‍സ് സെന്റര്‍
കരിയര്‍ ഗൈഡന്‍സ്, കൗണ്‍സിലിംഗ്, ഫാമിലി കൗണ്‍സിലിംഗ്, പ്രീമാരിറ്റല്‍ ആന്‍ഡ് പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിംഗ് എന്നിവയ്ക്കുള്ള അവസരമൊരുക്കുകയാണിവിടെ.
4.ദാറുര്‍റഹ്മ (അന്ധവനിത പുനരധിവാസ കേന്ദ്രം)
വിദ്യാഭ്യാസയോഗ്യത ഉള്ളവരും ഇല്ലാത്തവരുമായ കാഴ്ചയില്ലാത്ത വനിതകള്‍ക്ക് വിവാഹം ഒരു മരീചികയായി മാറാറുണ്ട്. ഈ സഹോദരിമാര്‍ക്ക് താമസിക്കാനും കൂടുതല്‍ വിജ്ഞാനവും സാങ്കേതിക പരിശീലനവും നേടി ശക്തരാവാനും പരാശ്രയത്തില്‍ നിന്നു മോചനം നേടാനുമുള്ള സംരഭം.
ഇന്ത്യയില്‍ ആദ്യമായി ബ്രെയില്‍ ലിപിയില്‍ മലയാളം ഖുര്‍ആന്‍ പരിഭാഷ പകര്‍ത്തപ്പെട്ടതും, കേള്‍വിയില്ലാത്തവര്‍ക്ക് ആംഗ്യഭാഷയില്‍ ജുമുഅ ഖുതുബക്ക് ആരംഭംകുറിച്ചതും എബിലിറ്റിയിലാണ്. എബിലിറ്റി പുറത്തിറക്കുന്ന ദിവ്യദീപ്തി ശ്രാവ്യ മാസിക കേരളത്തിലെ ആദ്യ ഇസ്‌ലാമിക ശ്രാവ്യ മാസികയാണ്. കൂടാതെ ഉറവ എന്ന പേരിലുള്ള ഓഡിയോ ബുക്‌ലൈബ്രറിയും ശ്രദ്ധേയമാണ്.
വിലാസം:
പുളിക്കല്‍, വലിയപറമ്പ് പി.ഒ
മലപ്പുറം,കേരള,
പിന്‍: 673637
ഫോണ്‍: 914832790422, 9847820022
ഇ-മെയില്‍: abilitypkl@gmail.com
വെബ്‌സൈറ്റ്: www.abilityindia.n