കേരളത്തിന്റെ മുസ്‌ലിം നവോത്ഥാനത്തിന്റെ ഭാഗമായി പല തലങ്ങളിലും അത്യാവശ്യമായ സ്ഥാപനങ്ങള്‍ ഉയര്‍ന്നു വരികയുണ്ടായി. മദ്‌റസകള്‍, യതീം ഖാനകള്‍, അറബിക് കേളേജുകള്‍ എന്നിവയ്ക്കു പുറമെ സമൂഹ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുതകുന്ന മറ്റനേകം സ്ഥാപനങ്ങളും നിലവില്‍ വന്നിട്ടുണ്ട്. മുസ്‌ലിം നവോത്ഥാനമാണ് അവയുടെ ചാലക ശക്തിയെങ്കിലും അവയുടെ ഗുണഭോക്താക്കാള്‍ പൊതുസമൂഹമാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.