Skip to main content

ഐ.എസ്.എം മെഡിക്കല്‍ എയ്ഡ് സെന്റര്‍

കേരള മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ യുവ ഘടകമാണ് ഐ.എസ്.എം. മത പ്രബോധനത്തോടൊപ്പം സമൂഹ ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഐ.എസ്.എം മാതൃകയായിട്ടുണ്ട്.

സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ 1994 ല്‍ ഐ.എസ്.എം നു കീഴില്‍ രുപീകരിച്ചതാണ് മെഡിക്കല്‍ എയ്ഡ് സെന്റര്‍.മെഡിക്കല്‍ കോളെജ് കേന്ദ്രീകരിച്ച മെഡിക്കല്‍ എയ്ഡ് സെന്ററാണ് ആദ്യമായി മരുന്ന്, ഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഹെല്‍പ്പിംഗ് ഹാന്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് മെഡിക്കല്‍ എയ്ഡ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ട്രസ്റ്റിനു കീഴില്‍ വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

വൃക്ക രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി മാര്‍ഗ നിര്‍ദേശം നല്കുന്ന കിഡ്‌നി ഏര്‍ളി ഇവാല്വേഷന്‍ (KEE), ചെറിയ കുട്ടികളിലെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും വൈകല്യങ്ങളും കണ്ടെത്തി ശസ്ത്രക്രിയ നടത്താന്‍ സഹായിക്കുന്ന സുഹൃദയ, മെഡിക്കല്‍ കോളേജിനടുത്ത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസ സൗകര്യമൊരുക്കുന്ന കെയര്‍ ഹോം, അനാഥകളെ ഓര്‍ഫനേജുകളില്‍ പറഞ്ഞയക്കുന്നതിനു പകരം അവരുടെ വീടുകളില്‍ തന്നെ താമസിപ്പിച്ച് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ദയ ഓര്‍ഫന്‍ കെയര്‍ എന്നിവ മെഡിക്കല്‍ എയ്ഡ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.

വിലാസം:

ഐ.എസ്.എം മെഡിക്കല്‍ എയ്ഡ് സെന്റര്‍,
രാമന്‍ മേനോന്‍ റോഡ്,
പാളയം,
കോഴിക്കോട്, കേരള.
പിന്‍: 673002
ഫോണ്‍: 0495 402 0380

Feedback