Skip to main content

അബ്ദുറഹ്മാന്‍ അല്‍ സുദൈസ്

അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ്. മുഴുവന്‍ പേര് അബ്ദുറഹ്മാന്‍ ഇബ്ന്‍ അബ്ദില്‍ അസീസ്. സുഊദി അറേബ്യയിലെ റിയാദില്‍ 1960 ല്‍ ജനിച്ചു. മക്കയിലെ ഹറം പള്ളിയിലെ ഇമാമാണ്. അതിമനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതില്‍ പ്രശസ്തനാണ് സുദൈസ്. 'ഇസ്‌ലാമിക് പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍' എന്ന പേരില്‍ 2005ല്‍  ദുബൈയിലെ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 

ഇസ്‌ലാമിക ഭീകരവാദത്തിനെതിരെ ശക്തമായി സംസാരിക്കുന്ന പണ്ഡിതനാണ് അസ്സുദൈസ്. സമാധാന സന്ധിസംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ പ്രമുഖനാണ്. തന്റെ പ്രസംഗങ്ങളില്‍ ജൂതന്‍മാര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. ഫലസ്തീനികള്‍ക്കെതിരെ ഇസ്രാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഇദ്ദേഹം ശക്തമായി പ്രതിഷേധിച്ചു. 

റിയാദിലെ അന്‍സാ ക്ലാന്‍ എന്ന പ്രദേശത്താണ്  അസ്സുദൈസ് ജനിച്ചത്. വളര്‍ന്നതും പഠിച്ചതും റിയാദിലാണ്. 12ാം വയസില്‍ അദ്ദേഹം വിശുദ്ധ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. അല്‍ മുതാന ബിന്‍ ഹാരിസ് എലമെന്ററി സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. ശേഷം  1979ല്‍ റിയാദിലെ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടി. 1983ല്‍ റിയാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ശരീഅ ബിരുദവും കരസ്ഥമാക്കി. 1987ല്‍ ഇമാം മുഹമ്മദ് ബിന്‍ സുഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. 1995ല്‍ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ശരീഅയില്‍ പി എച്ച് ഡി കരസ്ഥമാക്കി. ഈ സമയം അദ്ദേഹം റിയാദ് യൂണിവേഴ്‌സിറ്റിയില്‍ അസി. പ്രഫസറായി ജോലി നോക്കുകയായിരുന്നു. 

1984ല്‍ തന്റെ 22ാമത്തെ വയസിലാണ് സുദൈസ് മസ്ജിദുല്‍ ഹറാമിലെ ഇമാമായി ചുമതലയേല്‍ക്കുന്നത്. 1984 ജൂലൈയില്‍ ആദ്യ ഖുത്തുബ നിര്‍വഹിച്ചു. 2010, 2012 വര്‍ഷത്തില്‍ അദ്ദേഹം ഇന്ത്യ, പാകിസ്താന്‍, മലേഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2012 മെയ് എട്ടിനാണ് മക്കയിലെയും മദീനയിലെയും ഹറം പള്ളിയുടെ അധ്യക്ഷനായി സുഊദി സര്‍ക്കാര്‍ സൂദൈസിനെ പ്രഖ്യാപിക്കുന്നത്.

Feedback