Skip to main content

ശെയ്ഖ് മുഹമ്മദ് ജിബ്‌രീല്‍

ഖുര്‍ആന്‍ പാരായണത്തില്‍ ലോകപ്രശസ്തന്‍. ഇസ്‌ലാമിക ലോകത്ത് ശെയ്ഖ് ജിബ്‌രീല്‍ എന്നാണ് മുഹമ്മദ് ജിബ്‌രീല്‍ അറിയപ്പെടുന്നത്. മുഹമ്മദ് അല്‍ സെയ്ദ് ഹുസൈന്‍ ജിബ്‌രീല്‍ എന്നാണ് മുഴുവന്‍ പേര്. 

ഈജിപ്തിലെ ഖല്‍യൂബിയയില്‍ തയൂറിയ എന്ന ഗ്രാമത്തില്‍ ജനനം. ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ മന:പാഠമാക്കി. ഈജിപ്തില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ വിജയിയായി. 

ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക നിയമത്തില്‍ ബി.എ. ബിരുദം കരസ്ഥമാക്കിയ ജിബ്‌രീല്‍ 1988ല്‍ കെയ്‌റോയിലെ പ്രശസ്ത പള്ളിയായ അംറ് ബ്ന്‍ അല്‍ ആസിലെ ഇമാമായി നിയമിക്കപ്പെട്ടിരുന്നു. ഖുര്‍ആന്‍ പാരായണത്തിന്റെ മനോഹാരിത നുകരാനായി അദ്ദേഹം നേതൃത്വം നല്‍കിയ തറാവീഹ് നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പള്ളിയിലേക്ക് ഒഴുകിയെത്തിയിരുന്നത്. ജോര്‍ദാന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറായും ജോലി നോക്കിയിരുന്നു. ഖുര്‍ആന്‍ അടിസ്ഥാനമാക്കി ജോര്‍ദാനിയന്‍, ഈജിപ്ഷ്യന്‍ ചാനലുകളില്‍ നടക്കുന്ന വിവിധ ടി.വി. പരിപാടികളില്‍ നിറസാന്നിധ്യമാണ് ശെയ്ഖ് ജിബ്‌രീല്‍. 

Feedback