Skip to main content

ഇസ്‌ലാം സ്വീകരിച്ചവന്റെ ചേലാകര്‍മം

ഒരാള്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു. 40 വയസ്സിലധികം പ്രായമുണ്ട്. സുന്നത്ത് കര്‍മം നടത്തിയാല്‍ ചില ശാരീരിക കുഴപ്പമുണ്ടാകുമെന്ന് അയാള്‍ ഭയപ്പെടുന്നു. എന്തു ചെയ്യണം?


മറുപടി : ചേലാകര്‍മം നടത്തേണ്ടതില്ല. കാരണം ചേലാകര്‍മം നിര്‍ബന്ധമാണോ എന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ ക്കിടയില്‍ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. ചിലര്‍ നിര്‍ബന്ധമാണെന്നും മറ്റുചിലര്‍ സുന്നത്താണെന്നുമാണ് പറയുന്നത്. ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം ഇത് വൃത്തിക്കും മനുഷ്യപ്രകൃതിക്കും വേണ്ടതാണെന്നും പ്രയാസം കൂടാതെ ഇത് നടത്തുന്നതില്‍ വൈദ്യശാസ്ത്രം പുരോഗമിച്ചിട്ടുണ്ടെന്നും ബോധ്യപ്പെടുമ്പോള്‍ അയാള്‍ സുന്നത്ത് കര്‍മം നടത്താന്‍ സന്നദ്ധമായിക്കൊള്ളും. കാരണം ഈമാന്‍ മനസ്സില്‍ ഉറച്ചാല്‍ ഏതുകാര്യത്തിനും പിന്നെ പ്രയാസമുണ്ടാവുകയില്ല. അതുകൊണ്ട് ചേലാകര്‍മപ്രശ്‌നം അയാളെ ഇസ്‌ലാമിലേക്കു വരുന്നതിന് ഒരു തടസ്സമാക്കിക്കൂടാത്തതാകുന്നു. 

Feedback