Skip to main content

ശാഹ് അബ്ദുല്‍ ഖാദിര്‍

ശാഹ് വലിയുല്ലാഹിയുടെ പുത്രന്മാരില്‍ ഏറ്റവും ഇളയവനായിരുന്നു ശാഹ് അബ്ദുല്‍ ഖാദിര്‍. ഹിജ്‌റ 1167ല്‍ (ക്രി: 1746) ഡല്‍ഹിയിലാണ് അദ്ദേഹം ജനിക്കുന്നത്. പിതാവിന്റെയും ജ്യേഷ്ഠന്‍ ശാഹ് അബ്ദുല്‍ അസീസിന്റെയും ശിക്ഷണത്തില്‍ വിജ്ഞാനത്തിന്റെ പറുദീസയിലേക്ക് പിച്ചവെച്ച അദ്ദേഹം ദീര്‍ഘകാലം അക്ബറാബാദിലെ മസ്ജിദില്‍ പഠനം നടത്തി. ജ്യേഷ്ഠ സഹോദരന്‍ ശാഹ് അബ്ദുല്‍ അസീസിന്റെ മരണത്തോടു കൂടി മദ്‌റസത്തു റഹീമിയ്യയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. 

ഹദീസിലും ഫിഖ്ഹിലും അഗ്രഗണ്യനായിരുന്ന അദ്ദേഹം ഹി. 1253ല്‍ (ക്രി: 1832) ഇഹലോകവാസം വെടിഞ്ഞു. തര്‍ജ്ജുമതു മആനി അല്‍ഖുര്‍ആന്‍ (ഉര്‍ദു) അദ്ദേഹത്തിന്റെ പ്രസിദ്ധ രചനയാണ്. അദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രധാനികള്‍: ശഹീദ് ഇസ്മാഈല്‍, മിര്‍സാ ഹസന്‍ അലി, മുഹമ്മദ് ഇസ്ഹാഖ്.
 

Feedback