സമപ്രായക്കാരിലും സമകാലികരിലും ഏറ്റവും മികച്ച ഹദീസ് പണ്ഡിതന്‍ എന്ന ഖ്യാതി നേടിയ മഹാനായിരുന്നു ശൈഖ് ബഹാറന്‍പൂരി അസ്സിന്‍ദി. അബുല്‍ അവ്വല്‍ അല്‍ ഹസനിയുടെ പ്രമുഖ ശിഷ്യരില്‍ ഒരാളായ ഇദ്ദേഹം കര്‍മ്മ മേഖലയില്‍ ഗുരുവിന്റെ പാത തന്നെയാണ് പിന്തുടര്‍ന്നത്. ശൈഖ് അബ്ദുല്‍ അവ്വലിന്റെ ശിഷ്യത്വത്തിനു പുറമെ മറ്റു പണ്ഡിതരുടെ ശിഷ്യത്വം കൂടി സ്വീകരിച്ചതോടെ പണ്ഡിതരുടെ കൂട്ടത്തില്‍ ഇദ്ദേഹം അതികായനായി. അറിവിലൂടെ വിനയാന്വിതനായിത്തീര്‍ന്ന അദ്ദേഹം പിന്നീട് അധ്യാപന മാര്‍ഗം സ്വീകരിച്ചു. അങ്ങനെ ദീര്‍ഘകാലം ബഹാറന്‍ഫൂരില്‍ സേവനമനുഷ്ഠിച്ചു. ആ നാട്ടിലെ ഭൂരിഭാഗം ജനങ്ങളും അദ്ദേഹത്തില്‍ നിന്ന് അറിവിന്റെ മധുരം നുകര്‍ന്നു. അധ്യാപനത്തിനു പുറമെ ഗ്രന്ഥരചനയിലും കഴിവു തെളിയിച്ച അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമാണ് 'മുന്‍തഹിബുല്‍ മവാഹിബു ദ്ദീനിയ.'
നിസ്വാര്‍ഥമതിയായ ഈ കര്‍മശ്രേഷ്ഠന്‍ ഹിജ്‌റ 1004ല്‍ (ക്രി.1583) നാഥന്റെ വിളിക്കുത്തരം നല്‍കി.