Skip to main content

ത്വയ്യിബ് ബിന്‍ അബീ ത്വയ്യിബ് അസ്സിന്‍ദി

അബ്ദുല്‍ അവ്വല്‍ ജുവന്‍ഫുരിയുടെ സന്തതസഹചാരിയും ശിഷ്യനുമായ പണ്ഡിതവര്യനാണ് ശൈഖ് ത്വയ്യിബ് അസ്സിന്‍ദി.  ഗുരുവെട്ടിത്തെളിച്ച പാതയിലൂടെത്തന്നെയാണ് ശൈഖ് ത്വയ്യിബും സഞ്ചരിച്ചത്.  ഗുരുവില്‍ നിന്ന് നേടിയ വിജ്ഞാനങ്ങള്‍ പകര്‍ന്നു നല്‍കുന്നതിലാണ് ജീവിതത്തിന്റെ വലിയ ഒരു ഭാഗം അദ്ദേഹം മാറ്റി വെച്ചത്. അധ്യാപനത്തില്‍ ലാളിത്യവും വ്യത്യസ്തതയും പുലര്‍ത്തുകയും ശിഷ്യഗണങ്ങളോട് സ്‌നേഹപൂര്‍വം പെരുമാറുകയും ചെയ്ത അദ്ദേഹത്തെ സ്ഥാപനത്തില്‍ നിന്നു പിരിഞ്ഞു പോകുവാന്‍ വിദ്യാര്‍ഥികള്‍ അനുവദിച്ചില്ല.  അങ്ങനെ ഡക്കാന്‍ പ്രവിശ്യയിലെ എലിഗ്പൂരിലും ബുര്‍ഹാന്‍ പൂരിലും നീണ്ട അന്‍പത് വര്‍ഷത്തോളം അധ്യാപന മേഖലയില്‍ അദ്ദേഹം ചെലവഴിച്ചു.  അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ ഏറ്റവും പ്രധാനിയാണ് - ഈസാബിന്‍ ഖാസിം അസ്സിന്‍ദി.

മിശ്കാത്തുല്‍ മസ്വാബീഹിന്റെ വിശദീകരണം രചിച്ച ആ മഹാഗുരു ഹിജ്‌റ 993ല്‍ (ക്രി. 1572) ഇഹലോകവാസം വെടിഞ്ഞു.

Feedback