Skip to main content

യഅ്ഖൂബ് ബിന്‍ അബ്ദിറഹ്മാന്‍

ശൈഖ് യഅ്ഖൂബ് ബിന്‍ അബ്ദിറഹ്മാന്‍ ബിന്‍ അബില്‍ ഖൈര്‍ എന്നാണ് ഇദ്ദേഹത്തിന്റെ പൂര്‍ണനാമം. ഹിജ്‌റ 789-ല്‍ ജനിച്ച അദ്ദേഹം ശാഫിഈ മദ്ഹബുകാരനും ഹദീസ് വിജ്ഞാനീയങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള സാത്വികനുമായിരുന്നു. അറിവിന്റെ വാതായനങ്ങള്‍ തുറക്കുവാനുള്ള നിരന്തര യാത്രയില്‍ മുഴുകി ഹിജ്‌റ 830ല്‍ ഇന്നത്തെ മുംബൈ പ്രവിശ്യയിലുള്ള കാംബ്ലിയില്‍ എത്തിച്ചേരുകയും അവിടെ നിന്ന് ആവോളം അറിവു നുകര്‍ന്നതിനും പകര്‍ന്നതിനും ശേഷം യാത്ര തുടരുകയും ചെയ്തു. പഠനത്തിന്റെയും അധ്യാപനത്തിന്റെയും മാര്‍ഗത്തില്‍ സുഖത്തിന്റെയും സൗകര്യത്തിന്റെയും അഭാവങ്ങള്‍ അദ്ദേഹത്തെ തെല്ലും സ്വാധീനിച്ചിരുന്നില്ല. ഭാമിനി രാജവംശത്തിലെ അഹ്മദ്ഷാ ഒന്നാമന്റെ കാലത്ത് കല്‍ബര്‍ഗ് സന്ദര്‍ശിച്ച അദ്ദേഹം ഹിജ്‌റ 843-ല്‍ നിര്യാതനായി.

Feedback