Skip to main content

ശാഹ് റഫീഉദ്ദീന്‍

ശാഹ് വലിയുല്ലാഹിയുടെ പുത്രന്മാരില്‍ മൂന്നാമത്തെ മകനായിരുന്നു ഹി:1162ല്‍ (ക്രി.1741) ഡല്‍ഹിയില്‍ ഭൂജാതനായ ശാഹ് റഫീഉദ്ദീന്‍. പിതാവില്‍ നിന്നും ജ്യേഷ്ഠന്‍ ശാഹ് അബ്ദുല്‍ അസീസില്‍ നിന്നും വിജ്ഞാനത്തിന്റെ ബാല പാഠങ്ങള്‍ കരസ്ഥമാക്കിയ ശാഹ് റഫീഉദ്ദീന്‍ പക്വത കൈവന്നതു മുതല്‍ ജ്യേഷ്ഠന്റെ സന്തത സഹചാരിയായി മാറി. ജീവിതം മുഴുവന്‍ അറിവിനു വേണ്ടി മാറ്റിവെച്ച അദ്ദേഹം സഹോദരന്റെ പാഠശാലയില്‍ പഠനവും അധ്യാപനവുമായി ജീവിതാവസാനം വരെ കഴിച്ചു കൂട്ടി. ഹിജ്‌റ 1233ല്‍ (ക്രി.1812) മരണം പുല്‍കുകയും ചെയ്തു. തര്‍ജുമതു മത്‌നില്‍ ഖുര്‍ആന്‍ ഇലല്‍ ഉര്‍ദിയ്യ അദ്ദേഹത്തിന്റെ പ്രശസ്ത രചനയാണ്. 

ശാഹ് അബുസഈദില്‍ ഉമരി അല്‍ മുജുദ്ദിദി, ശാഹ് അബ്ദുല്‍ ഗനി, ശാഹ് മഖ്‌സ്വൂസ്വുല്ലാ, ശാഹ് മുഹമ്മദ് ഇസ്ഹാഖ് എന്നിവര്‍ അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരാണ്.

.
 

Feedback