സ്വര്‍ഗ പ്രവേശത്തിന് അര്‍ഹത നേടുന്നതോടെ ഏവരും യുവാക്കളും അരോഗദൃഢ ഗാത്രരുമായിത്തീരുമെന്ന് റസൂല്‍(സ) പറഞ്ഞിട്ടുണ്ട്. അബൂസഈദില്‍ ഖുദ്‌രീ(റ)യും അബൂഹുറയ്‌റ(റ)യും പറയുന്നു. പ്രവാചകന്‍(സ) പറഞ്ഞു. ''ഒരു വിളംബരക്കാരന്‍ സ്വര്‍ഗക്കാരോട് ഇങ്ങനെ പറയും. നിങ്ങള്‍ പൂര്‍ണ ആരോഗ്യമുള്ളവരായിക്കൊള്ളുക. ഇനി ഒരിക്കലും നിങ്ങള്‍ രോഗികളാവില്ല. നിങ്ങള്‍ എന്നെന്നും ജീവിച്ചു കൊള്ളുക, ഇനി ഒരിക്കലും വാര്‍ധക്യം ബാധിക്കില്ല. നിങ്ങള്‍ എന്നെന്നും സുഖാനുഭൂതികള്‍ ആസ്വദിച്ചുകൊള്ളുക. ഇനി ഒരിക്കലും നിങ്ങള്‍ക്ക് കഷ്ടപ്പാടുണ്ടാവില്ല. അല്ലാഹു പറയുന്നു. ''സ്വര്‍ഗക്കാര്‍ വിളിക്കപ്പെടും. ഇത് നിങ്ങളുടെ സ്വര്‍ഗം, നിങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി നിങ്ങള്‍ക്ക് അവകാശമായി നല്‍കപ്പെടുന്നത്. (7:43).
സ്വര്‍ഗാവകാശികളുടെ സൗന്ദര്യത്തെക്കുറിച്ച് പല വചനങ്ങളിലായി റസൂല്‍(സ) പറഞ്ഞു തന്നിട്ടുണ്ട്. ''സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ആദ്യസംഘം പൂര്‍ണ ചന്ദ്രന്‍ ഉദയം ചെയ്തതു പോലെയായിരിക്കും. അതിനെ തുടര്‍ന്നുവരുന്നവര്‍ ആകാശത്തിലെ ഏറ്റവും തിളക്കമാര്‍ന്ന നക്ഷത്രത്തെപ്പോലെയും (മുസ്‌ലിം).
മനുഷ്യ പിതാവ് ആദം(അ)നെപ്പോലെ ആകാരമുള്ളവരും സുശീലന്മാരുമായിരിക്കും. ''ഒരൊറ്റ മനുഷ്യന്റെ സ്വഭാവമായിരിക്കും അവര്‍ക്ക്. അവരുടെ പിതാവ് ആദമിന്റെ രൂപത്തില്‍ അറുപത് മുഴം ഉയരത്തില്‍ (മുസ്‌ലിം).
''സ്വര്‍ഗാവകാശികള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത് സുന്ദരന്മാരും യുവാക്കളുമായിട്ടായിരിക്കും. മൂക്ക് ചീറ്റുകയോ കാഷ്ഠിക്കുകയോ ചെയ്യില്ല (ബുഖാരി).