കഅ്ബയുടെ ഉള്‍ഭാഗം തറ വെള്ള മാര്‍ബിള്‍ പാകിയതാണ്. ചുമരില്‍ തറയില്‍നിന്ന് നാലുമീറ്റര്‍ ഉയരത്തില്‍ റോസ് വര്‍ണത്തിലുള്ള മാര്‍ബിളാണ് പതിച്ചിട്ടുള്ളത്. ചുമര്‍ ബാക്കി ഭാഗവും മേല്‍ക്കൂരയുടെ അടിഭാഗവും കിസ്‌വകൊണ്ട് മൂടിയിരിക്കുന്നു.
44 സെ.മീ ചുറ്റളവുള്ള മരത്തിന്റെ മൂന്നു തൂണുകളും കഅ്ബക്കകത്തുണ്ട്. ഇവയാണ് മേല്‍ക്കൂര താങ്ങി നിറുത്തുന്നത്. മുകളിലേക്ക് കയറാനുള്ള കോണി, ഇതിലേക്കുള്ള ബാബുത്തൗബ എന്ന വാതില്‍, സാമഗ്രികള്‍ സൂക്ഷിക്കാനുള്ള പെട്ടി എന്നിവയും അകത്തുണ്ട്. നബി(സ്വ) നമസ്‌കരിച്ച ഭാഗം പ്രത്യേക മാര്‍ബിള്‍കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.
അകത്തേക്ക് പ്രകാശം കിട്ടാനായി മുകള്‍ ഭാഗത്ത് പളുങ്ക് അടപ്പും സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമായ സമയങ്ങളില്‍ മാത്രമേ ഇത് തുറക്കൂ.