Skip to main content

കഅ്ബ കഴുകല്‍

വിഗ്രഹങ്ങളാലും മറ്റു മാലിന്യങ്ങളാലും നിറഞ്ഞ കഅ്ബ, മക്ക വിജയദിനത്തില്‍ തിരുദൂതരെ(സ്വ) അങ്ങേയറ്റം വേദനിപ്പിച്ചു. വിഗ്രഹങ്ങളെല്ലാം പുറത്തെറിഞ്ഞ് വൃത്തിയാക്കിയ ദൂതര്‍(സ്വ) പിന്നീട് സംസം വെള്ളത്തില്‍ കഅ്ബ കഴുകിയെടുത്തു. (കഅ്ബയുടെ 21 മീറ്റര്‍ അടുത്താണ് സംസം കിണര്‍). തുടര്‍ന്നാണ് ദുതര്‍ അതിനകത്തു പ്രവേശിച്ച് നമസ്‌കരിച്ചത്.

ഇതിന്റെ തുടര്‍ച്ചയെന്നോണം എല്ലാ വര്‍ഷവും ശഅ്ബാന്‍ ഒന്നിനും ദുല്‍ഹിജ്ജ ഒന്നിനും (നോമ്പി നും ഹജ്ജിനും മുന്നോടിയായി) കഅ്ബ കഴുകിവരുന്നു. സംസം വെള്ളം, ത്വാഇഫില്‍ നിന്നെത്തിക്കുന്ന പനിനീര്‍വെള്ളം, മുന്തിയ ഇനം അത്തര്‍ എന്നിവ ഉപയോഗിച്ചാണ് കഴുകല്‍. മക്ക ഗവര്‍ണറുടെ നേതൃത്വത്തില്‍ നടക്കുന്ന കഴുകല്‍ ചടങ്ങിന് സ്വദേശ വിദേശ പ്രതിനിധികള്‍ സാക്ഷ്യം വഹിക്കാറുണ്ട്.

Feedback