Skip to main content

മഖാമു ഇബ്‌റാഹീം

കഅ്ബ പണിയുമ്പോള്‍ കയറിനില്‍ക്കാനായി ഇബ്‌റാഹീം(അ) ഉപയോഗിച്ച കല്ലാണിത്. ഇബ്‌റാഹീം നിന്ന സ്ഥലം എന്നാണിതിന്റെ അര്‍ഥം. 
    
ഇബ്‌റാഹീമി(അ)ന്റെ കാല്പാദം ഇതില്‍ പതിഞ്ഞിട്ടുണ്ട്. 22.സെ.മീ.നീളവും 11 സെ.മീ. വീതിയും 10സെ.മീ. താഴ്ചയും ഉണ്ട് ഇതിന്. ഈ കല്ല് ഇപ്പോള്‍ മൂന്നുമീറ്റര്‍ ഉയരമുള്ള ഒരു സഫ്ടികക്കൂട്ടിലാണുള്ളത്. കഅ്ബയില്‍ നിന്ന് 14.5 മീറ്റര്‍ കിഴക്കോട്ടു മാറിയാണ് ഉള്ളത്. എങ്കിലും ഇത് കഅ്ബയുടെ ഭാഗമായാണ് പരിഗണിക്കപ്പെടുന്നത്. ഖുര്‍ആന്‍ സൂറ.അല്‍ബഖറ (125), ആലു ഇംറാന്‍ (97) എന്നീ വചനങ്ങളില്‍ മഖാമു ഇബ്‌റാഹീം പരാമര്‍ശിച്ചിട്ടുണ്ട്.

Feedback