Skip to main content

പാത്തി (മീസാബ്)

ഇബ്രാഹീം(അ) പടുത്തുയര്‍ത്തിയ കഅ്ബയ്ക്ക് മേല്‍ക്കൂര ഉണ്ടായിരുന്നില്ല. പിന്നീട് ഖുറൈശികളുടെ കാലത്ത് പുതുക്കി പണിതത് മേല്ക്കൂരയോടു കൂടിയായിരുന്നു. മഴ പെയ്യുമ്പോള്‍ മുകളില്‍ പതിക്കുന്ന വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുവാന്‍ വേണ്ടി ഒരു പാത്തി സ്ഥാപിക്കുകയുണ്ടായി. ഇത് മീസാബ് എന്നറിയപ്പെടുന്നു. കഅ്ബയുടെ വടക്കേ ചുമരില്‍ ഹിജ്‌റിലേക്ക് പതിക്കുന്നവിധം കഅ്ബയ്ക്കു മുകളിലെ വെള്ളം ഒഴുക്കി വിടാനുള്ളതാണിത്. ഇത് മരം കൊണ്ടുള്ളതായിരുന്നു. ഇപ്പോഴിത് ശുദ്ധ സ്വര്‍ണ നിര്‍മിതമാണ്. രണ്ടുമീറ്റര്‍ നീളമുണ്ട്. 23 സെ.മി.ഘനവും 26 സെ. മീ.വീതിയുമുണ്ട്. ഇതില്‍ ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം, യാ അല്ലാഹ് എന്ന് ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.

Feedback