ഹജറുല്‍ അസ്‌വദിനും കഅ്ബയുടെ വാതിലിനും ഇടയ്ക്കുള്ള രണ്ടുമീറ്റര്‍ ഭാഗം. ത്വവാഫ് ചെയ്ത ശേഷം നബി(സ്വ) ഈ ഭാഗത്ത് മുഖവും നെഞ്ചും അമര്‍ത്തി നിന്നിരുന്നു. അങ്ങനെയാണ് ഈ ഭാഗത്തിന് മുല്‍തസം (ചേര്‍ത്തുവെക്കല്‍) എന്ന പേരുവന്നത്. ഇങ്ങനെയുള്ള പ്രാര്‍ഥന സ്വീകരിക്കപ്പെടുമെന്നും നബി(സ്വ) പറഞ്ഞു (ബൈഹഖി).