Skip to main content

വാതില്‍

കഅ്ബയുടെ കിഴക്കുഭാഗത്തെ ചുമരില്‍ ഒരു വാതിലുണ്ട്. മധ്യഭാഗത്തല്ല, ഹജറുല്‍ അസ്‌വദിനോടടുത്തായാണ് വാതില്‍ സ്ഥിതി ചെയ്യുന്നത്. ഖുറൈശികള്‍ കഅ്ബ പുതുക്കി പണിതപ്പോള്‍ തറവിതാനത്തില്‍ നിന്ന് ഏകദേശം ഏഴടി ഉയരത്തിലാണ് വാതില്‍ സ്ഥാപിച്ചത്. ഉസ്മാനിയാ സുല്‍ത്താന്‍ ഇത് വെള്ളിയില്‍ പണിതു. പിന്നീട് 1979ല്‍ സുഊദി ഭരണാധികാരി ഖാലിദ് രാജാവ് തേക്കില്‍ നിര്‍മിച്ച് അതിന് സ്വര്‍ണം ചാര്‍ത്തി. മൂന്നുമീറ്റര്‍ ഉയരവും രണ്ടുമീറ്റര്‍ വീതിയുമുള്ള വാതിലില്‍, 280 കിലോ ഗ്രാം സ്വര്‍ണമുണ്ട്. ഖുര്‍ആന്‍ വചനങ്ങളും ദൈവിക നാമങ്ങളും കാലിഗ്രഫി മികവില്‍ ഇതില്‍ കൊത്തിവെച്ചിട്ടുണ്ട്. ഒരുകോടി മൂപ്പത്തിനാല് ലക്ഷത്തി ഇരുപതിനായിരം റിയാല്‍ ആണ് അന്ന് നിര്‍മാണച്ചെലവ്.

Feedback