കഅ്ബയുടെ ചുമരുകള്‍ പൂര്‍ണമായും മറയ്ക്കുന്ന വിധമൂള്ള പട്ടുപുടവയാണിത്. ഖില്‍അ എന്നും പേരുണ്ട്. ഒന്ന് അകത്തും വേറൊന്ന് പുറത്തുമുണ്ടാവും. ഇത് ആദ്യം തൂക്കിയിട്ടത് ഇസ്മാഈല്‍ (അ) ആണെന്നും അതല്ല യമന്‍ രാജാവ് തുബ്ബഅ് ആണെന്നും അഭിപ്രായമുണ്ട്.
മക്ക വിജയദിനത്തില്‍ നബി(സ്വ) യമനീ തുണിയാണ് കിസ്‌വയാക്കിയത്. ഈജിപ്തിലെ ഖിബാതീ തുണി ഇറാഖിലെ നമാരിഖ് തുണി, പട്ടുതുണി എന്നിവ വിവിധ കാലങ്ങളില്‍ വിരിച്ചു.
ഇപ്പോള്‍, മുന്തിയ പട്ടുവിരിയാണുള്ളത്. ഇതില്‍ സ്വര്‍ണം വെള്ളി നൂലുകള്‍കൊണ്ട് ശഹാദത്ത് കലിമയും അല്ലാഹുവിനെ വാഴ്ത്തുന്ന വാക്യങ്ങളും എഴുതിവെച്ചിട്ടുണ്ട്. 5760 കിലോ പട്ട്, 720 കിലോ പെയിന്‍റ് എന്നിവ ഉപയോഗിച്ച് സുഊദി അറേബ്യയില്‍ തന്നെ നിര്‍മിക്കുന്ന കിസ്‌വക്ക് 14.5 മീറ്റര്‍ നീളമാണുള്ളത്. എല്ലാ വര്‍ഷവും ഹജ്ജിനോടനുബന്ധിച്ചാണ് കിസ്‌വ മാറ്റം നടക്കാറുള്ളത്.
അബ്ദുല്‍അസീസ് രാജാവാണ് കിസ്‌വ നിര്‍മിക്കാന്‍ വേണ്ടിമാത്രം സുഊദി അറേബ്യയില്‍ ഒരു ഫാക്ടറി തുറന്നത്.