കഅ്ബയുടെ വടക്കുഭാഗത്ത് അര്‍ധവൃത്താക്യതിയിലുള്ള അരമതില്‍. ഇതിന് ഹത്വീം എന്നു പറയുന്നു. 1.30 മീറ്റര്‍ ഉയരം, ഒന്നരമീറ്റര്‍ വീതി. ഇതിന്റെ ഉള്‍ഭാഗം എട്ടരചതുരശ്ര മീറ്റര്‍ വിസ്താരം ഉണ്ട്. ഖുറൈശികള്‍ കഅ്ബ പുതുക്കി പണിതപ്പോള്‍ കഅ്ബയോട് ചേര്‍ന്ന ഈ ഭാഗം പണം തികയാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നു. പകരം അവര്‍ അരമതില്‍ നിര്‍മിച്ചു.
ഹിജ്ര്‍ കഅ്ബയുടെ ഭാഗം തന്നെയാണെന്നും അവിടെ നമസ്‌കരിക്കുന്നത് കഅ്ബയില്‍ നമസ്‌കരിക്കുന്നതിന് തുല്യമാണെന്നും നബി(സ്വ) പറഞ്ഞതായി പത്‌നി ആഇശ(റ) വ്യക്തമാക്കിയിട്ടുണ്ട്. (തിര്‍മിദി). ഹിജ്‌റിന് പുറത്തുകൂടി മാത്രമേ ത്വവാഫ് ചെയ്യാവൂ. കാരണം ആ ഭാഗം കഅ്ബയില്‍ പെട്ടതാണ്.