Skip to main content

പള്ളിയില്‍ പ്രവേശിച്ചാല്‍

ജുമുഅക്കുവേണ്ടി പള്ളിയിലെത്തിയാല്‍ രണ്ടു റക്അത്ത് 'തഹിയ്യത്ത്' നമസ്‌കരിക്കണം. ഇമാം ഖുതുബ നടത്തുകയാണെങ്കിലും മഅ്മൂമുകള്‍ തഹിയ്യത്ത് നമസ്‌കാരം നിര്‍വഹിക്കണം. 

നബി(സ്വ) പറഞ്ഞു: വെള്ളിയാഴ്ച ഇമാം പ്രസംഗിച്ചുകൊണ്ടിരിക്കെ നിങ്ങള്‍ പള്ളിയില്‍ എത്തിയാല്‍ രണ്ടു റക്അത്ത് പൂര്‍ണതയോടെ വേഗത്തില്‍ നമസ്‌കരിക്കുക'' (മുസ്‌ലിം: 875).

പ്രസംഗം നടന്നുകൊണ്ടിരിക്കുമ്പോള്‍ അത് ശ്രദ്ധാപൂര്‍വം കേട്ടിരിക്കണം. 

നബി(സ്വ) പറഞ്ഞു: ''വെള്ളിയാഴ്ച ഇമാം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ നിന്റെ സ്‌നേഹിതനോട് 'നിശ്ശബ്ദനായിരിക്കൂ' എന്ന് പറഞ്ഞാല്‍ പാഴ്പ്രവര്‍ത്തനമാണ് നീ ചെയ്യുന്നത്'' (ബുഖാരി: 892, മുസ്‌ലിം: 851). 

ഖുതുബ  നടക്കുമ്പോള്‍ വര്‍ത്തമാനം പറയരുതെന്ന് സാരം. അങ്ങനെ ചെയ്താല്‍ ജുമുഅ നിഷ്ഫലമാകും.  ''പാഴ്പ്രവര്‍ത്തനം ചെയ്തവന് ജുമുഅ ഇല്ലാതായിത്തീരുന്നു'' (അബൂദാവൂദ്: 1051). 

Feedback