Skip to main content

ജുമുഅയുടെ സ്ഥലം

ജുമുഅക്ക് സമ്മേളിക്കേണ്ട സ്ഥലം പള്ളിയാണ്. നബി(സ്വ)യുടെ കാലത്ത് പള്ളിയിലാണ് മുസ്‌ലിംകള്‍ സമ്മേളിച്ചിരുന്നത്. മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് ജുമുഅയില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ വന്നെത്തുമായിരുന്നു.

മദീനയില്‍ നബി(സ്വ) സ്ഥാപിച്ച ജുമുഅയ്ക്ക് ശേഷം ആദ്യമായി ജുമുഅ നടത്തപ്പെട്ടിട്ടുള്ളത് ബഹ്‌റൈനിലെ ജുവാദ പ്രദേശത്തുള്ള അബ്ദുല്‍ഖൈസ് ഗോത്രത്തിന്റെ പള്ളിയിലാണ്.

പള്ളിയില്‍ സ്ഥലക്കുറവുണ്ടായാല്‍ പള്ളിക്കു പുറത്ത് ജുമുഅ നമസ്‌കരിക്കാം. പള്ളിയില്ലാത്ത സ്ഥലത്ത് ഒരു വലിയ സമൂഹത്തിന് സമ്മേളിക്കേണ്ടി വരുമ്പോള്‍ താല്‍ക്കാലികമായി ഒരു ദിവസമോ ദിവസങ്ങളോ അവിടെ വെച്ച് ജുമുഅ നടത്താവുന്നതാണ്. ഉമര്‍(റ) ബഹ്‌റൈന്‍ നിവാസികള്‍ക്ക് എഴുതി: ''നിങ്ങള്‍ എവിടെയാണോ അവിടെ വെച്ച് ജുമുഅ നമസ്‌കരിക്കുക.''

Feedback