ജുമുഅക്ക് ശേഷം മറ്റു ഫര്‍ദ് നമസ്‌കാരങ്ങളിലേതു പോലെ ദിക്‌റുകളും ദുആകളും നടത്താം. ശേഷം പള്ളിയില്‍വെച്ച് നാലുറക്അത്ത് നമസ്‌കാരം സുന്നത്താകുന്നു (മുസ്‌ലിം). വീട്ടില്‍വെച്ച് നമസ്‌കരിക്കുകയാണെങ്കില്‍ രണ്ട് റക്അത്ത് മതി.
നമസ്‌കാരം കഴിഞ്ഞാല്‍ ഓരോരുത്തര്‍ക്കും അല്ലാഹുവിന്റെ അനുഗ്രഹം തേടി അവരവരുടെ ജോലികളില്‍ വ്യാപൃതരാവാം.
''അങ്ങനെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (62: 10).