മൃതദേഹം സംസ്‌കരിച്ചശേഷം ഖബ്‌റിന്നരികെവെച്ച് മയ്യിത്ത് നമസ്‌കരിക്കാവുന്നതാണ്. മറവ്‌ചെയ്യുന്നതിന് മുമ്പ് നമസ്‌കാരം നിര്‍വഹിക്കപ്പെട്ട മയ്യിത്താണെങ്കിലും.
പള്ളി അടിച്ചുവാരിയിരുന്ന ഒരു സ്ത്രീയെ കാണാതിരുന്നപ്പോള്‍ പ്രവാചകന്‍ അന്വേഷിച്ചു. സ്വഹാബികള്‍ പറഞ്ഞു: ''അവര്‍ മരിച്ചുപോയി.'' വെള്ളത്തില്‍ പോയോ അപകടം സംഭവിച്ചോ ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ ലഭ്യമായ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ ത്തു സംസ്‌കരിക്കുകയാണ് നല്ലത്. അത് മയ്യിത്തിനോടുള്ള ആദരവു കൂടിയാണ്. മൃതശരീരത്തിനുള്ള ബാധ്യതകള്‍ ഇവിടെ നിര്‍വഹിക്കേണ്ടതുണ്ടോ എന്നതില്‍ ഭിന്നാഭിപ്രായമുണ്ട്. അബൂഹനീഫയും മാലികും പകുതിയിലധികം കിട്ടിയാല്‍ കുളിപ്പിക്കുകയും കഫ്ന്‍ ചെയ്യുകയും നമസ്‌കരിക്കുകയും വേണമെന്നും അതി ല്ലെങ്കില്‍ വേണ്ടെന്നും പറഞ്ഞു. എന്നാല്‍ ശാഫിഈയും അഹ്മദും അധിക പണ്ഡിതന്മാരും ഒരു അവയവം മാത്രമാണ് കിട്ടിയതെങ്കിലും-അത് മുസ്‌ലിമിന്റെതാണെന്ന് തിരിച്ചറിഞ്ഞാല്‍- എല്ലാകര്‍മങ്ങളും ചെയ്യേണ്ടതാണെന്ന് പറഞ്ഞിട്ടുണ്ട്.
മയ്യിത്തിന്റെ അവയവങ്ങള്‍ മാത്രം ലഭിച്ചാല്‍ സ്വഹാബികള്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചതായി ഉദ്ധരി ക്കപ്പെട്ടിട്ടുണ്ട്. ഹിജ്‌റ മുപ്പത്തിയാറാം വര്‍ഷം ജമല്‍ യുദ്ധവേളയില്‍ ഒരു പക്ഷി മക്കയില്‍ ഒരു കൈകൊണ്ടി ടുകയുണ്ടായി. മോതിരംകൊണ്ട് അത് അബ്ദുര്‍റഹ്മാനിബ്‌നു ഇതാബിന്റെതാണെന്ന് സ്വഹാബികള്‍ തിരി ച്ചറിഞ്ഞു. തദടിസ്ഥാനത്തില്‍ അവര്‍ അദ്ദേഹത്തിനുവേണ്ടി മയ്യിത്ത് നമസ്‌കരിക്കുകയും ചെയ്തു. (അത്തല്‍ ഖീസ്വ് 5: 274) അബൂഉബൈദ തലകള്‍ക്കും അബൂഅയ്യൂബ് കാലിനും നമസ്‌കരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ തല്‍ഖീസ്വില്‍ ഇബ്‌നുഹജര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇതൊക്കെ സ്വഹാബികളുടെ സാന്നിധ്യത്തില്‍ വെച്ചായിരുന്നു വെന്നത് ശ്രദ്ധേയമാണ്.