പ്രവാചകന്‍(സ്വ) ചോദിച്ചു: ''നിങ്ങള്‍ എന്തേ എന്നെ അറിയിച്ചില്ല?'' അവര്‍ കാരണങ്ങള്‍ പറഞ്ഞു. അവളുടെകാര്യം അവര്‍ നിസ്സാരമാക്കിയിരുന്നു. അപ്പോള്‍ അവളുടെ ഖബ്ര്‍ കാണിക്കാന്‍ നബി(സ്വ) അവരോടാവശ്യപ്പെട്ടു. അവര്‍ കാണിച്ചുകൊടുക്കുകയും നബി(സ്വ) ആ സ്ത്രീക്ക്‌വേണ്ടി നമസ്‌കരിക്കുകയുംചെയ്തു (ബുഖാരി, മുസ്‌ലിം).
''നിങ്ങള്‍ ഖബ്‌റുകളിന്മേല്‍ ഇരിക്കരുത്. അവിടേക്ക് തിരിഞ്ഞു നമസ്‌കരിക്കുകയും അരുത്'' (മുസ്‌ലിം) എന്ന സ്ഥിരപ്പെട്ട പ്രവാചകവചനവും ഖബ്‌റിന്നരികെ നമസ്‌കരിച്ച നബി(സ്വ)യുടെ കര്‍മവും തമ്മില്‍ വൈരുധ്യമില്ല. കാരണം ഖബ്‌റിലുള്ള മയ്യിത്ത് നമസ്‌കാരമല്ല, അതിലേക്ക് തിരിഞ്ഞു നമസ്‌കരിക്കരുതെന്ന നിരോധത്തിന്റെ ഉദ്ദേശ്യം. ഇത് സ്ഥല നിര്‍ണയമില്ലാത്ത നമസ്‌കാരമാണ്. മാത്രമല്ല, ഇത് നിര്‍വഹിക്കാന്‍ പള്ളിയേക്കാള്‍ പുറത്താണ് ഉത്തമം. അപ്പോള്‍ മയ്യിത്തിനുവേണ്ടി ഖബ്‌റിന്നരികിലുള്ള നമസ്‌കാരം ശവമഞ്ചത്തിലുള്ള മയ്യിത്തിന്റെ പേരിലുള്ള നമസ്‌കാരത്തിന്റെ ഇനത്തില്‍ പെട്ടതാണ്. രണ്ടുസ്ഥലങ്ങളിലും നമസ്‌കാരം ഉദ്ദേശിക്കപ്പെടുന്നത് മയ്യിത്തിന്റെ ഗുണത്തിന്നായിട്ടാണ്. അൃതദേഹം ശവമഞ്ചത്തിലായാലും ഭൂമിയിലായാലും ഭൂമിക്കടിയിലായാലും വ്യത്യാസമില്ല. എന്നാല്‍ മറ്റു നമസ്‌കാരങ്ങളുടെ അവസ്ഥ ഇതല്ല. അത് ഖബ്‌റിന്മേലോ അതിലേക്ക് തിരിഞ്ഞോ നിര്‍വഹിക്കപ്പെടാവതല്ല. കാരണം അത് ഖബ്‌റുകള്‍ ആരാധനാലയമാക്കപ്പെടാനജല്പ മാര്‍ഗമായിത്തീരും. അങ്ങനെ ചെയ്യുന്നവരെ നബി(സ്വ) ശപിച്ചിട്ടുണ്ട്. പ്രവാചകന്‍(സ്വ) ശപിക്കുകയും താക്കീതുചെയ്യുകയും നികൃഷ്ടമാണെന്ന് പറയുകയുംചെയ്ത ഒരു പ്രവൃത്തിയും, അവിടുന്ന് പലതവണ ആവര്‍ത്തിച്ചുചെയ്തിട്ടുള്ള അനുഷ്ഠാനവും തമ്മില്‍ എത്രയോ വിദൂര അന്തരമാണുള്ളത്'' (ഇബ്‌നുല്‍ഖയ്യിം, അഅ്‌ലാമുല്‍ മുവഖിഈന്‍ 2:365, 366).