മൃതദേഹം നബി(സ്വ)ക്ക് പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. അപ്പോള്‍ ഹാജറുള്ള മയ്യിത്തിന്റെ നിലയിലാണല്ലോ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടത്. സ്വഹാബികള്‍ മയ്യിത്ത് കാണുന്നില്ലെങ്കിലും അവര്‍ പ്രവാചകനെ പിന്‍പറ്റുകയായിരുന്നു. നജ്ജാശിയല്ലാത്ത ഒരൊറ്റ മയ്യിത്തിനും നബി(സ്വ) ഇപ്രകാരം നമസ്‌കരിച്ചിട്ടില്ലെന്നത് ഇതിനുള്ള തെളിവാണെന്നും അവര്‍ പറയുന്നു. പ്രവാചകന്‍ അനുഷ്ഠിച്ചത് ചര്യയാകുന്നത് പോലെ ഉപേക്ഷിച്ചതും ചര്യയാണ്.''
ടശെഖുല്‍ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നത് ഇപ്രകാരമാണ്: ''ഒരാള്‍ ഒരു ദേശത്ത് മരണമടയുകയും അവിടെ ആരും മയ്യിത്ത് നമസ്‌കരിക്കുകയും ചെയ്തില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് മറഞ്ഞ നിലയില്‍ നമസ്‌കരിക്കാവുന്നതാണ്. ഇപ്രകാരമായിരുന്നു നജ്ജാശിക്കുവേണ്ടിയുള്ള നമസ്‌കാരം. കാരണം അദ്ദേഹം സത്യനിഷേധികള്‍ക്കിടയിലാണ് മരണമടഞ്ഞത്. അവിടെ അദ്ദേഹത്തിന് നമസ്‌കാരം നിര്‍വഹിക്കപ്പെട്ടിരുന്നുമില്ല. ഇനി മരിച്ച നാട്ടില്‍വെച്ചു നമസ്‌കരിക്കപ്പെട്ടാല്‍ മറഞ്ഞ നിലയില്‍ നമസ്‌കരിക്കപ്പെടേണ്ടതില്ല. കാരണം ഇവരുടെ നമസ്‌കാരത്താല്‍ നിര്‍ബന്ധ ബാധ്യത ഒഴിവായി. നബി(സ്വ) മറഞ്ഞ മയ്യിത്തിന്റെ പേരില്‍ നമസ്‌കരിച്ചിട്ടുണ്ട്, ഉപേക്ഷിച്ചിട്ടുമുണ്ട്. അവിടുത്തെ പ്രവൃത്തിയും ഉപേക്ഷയും സുന്നത്താണ്. നമസ്‌കരിക്കുന്നതിന് ഒരു സന്ദര്‍ഭവും നമസ്‌കരിക്കാതിരിക്കുന്നതിന് മറ്റൊരു സ്ഥാനവുമുണ്ട്. അല്ലാഹു എല്ലാം അറിയുന്നു'' (സാദുല്‍മആദ് 1:301).
ചുരുക്കത്തില്‍ മയ്യിത്തിന്റെ അസാന്നിധ്യത്തില്‍ നമസ്‌കരിക്കുന്ന ഒരു സമ്പ്രദായം സ്വഹാബികള്‍ക്കിടയി ലുണ്ടായിരുന്നില്ല. അബൂബക്ര്‍, ഉമര്‍ തുടങ്ങിയ ഖലീഫമാര്‍ നിര്യാതരായപ്പോള്‍ അവര്‍ക്കായി മറഞ്ഞ രൂപത്തില്‍ നമസ്‌കരിച്ചതായി രേഖകളില്‍ കാണപ്പെടുന്നില്ല. നമസ്‌കരിച്ചിരുന്നുവെങ്കില്‍ അവരുടേതെങ്കിലും റിപ്പോര്‍ട്ട്‌ചെയ്യപ്പെടുമായിരുന്നു.