Skip to main content

ഇസ്‌ലാമിക (അറബ്) ചരിത്രരചന

ക്രിസ്തീയ ചരിത്രാഖ്യാന രീതിയില്‍ നിന്നു വ്യത്യസ്തമായ ഒരു ചരിത്രരചനാ സമ്പ്രദായമാണ് ഇസ്‌ലാമിക - അറബ് മേഖലയില്‍ ഉദയം ചെയ്തത്. പ്രാചീന അറേബ്യയില്‍ ചരിത്രബോധം തീരെ അന്യമായിരുന്നില്ല. വംശവിവരണ പട്ടികയും അജ്ഞാന കാലഘട്ടത്തിലെ ഗോത്രയുദ്ധങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും അറബികള്‍ക്ക് പുരാവൃത്തങ്ങളിലുള്ള താല്പര്യം വെളിപ്പെടുത്തുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോടെ ചരിത്രപഠനത്തിലുള്ള അവരുടെ അഭിവാഞ്ഛക്ക് ആക്കം കൂടി. അറബ് ചരിത്രരചന സ്വതന്ത്രമായതും മറ്റുള്ള സംസ്‌കാരങ്ങളുടെ സ്വാധീനത്തില്‍ നിന്ന് തീര്‍ത്തും മുക്തവുമാണ്. ക്രിസ്ത്യന്‍ ചരിത്രരേഖാലയങ്ങളും പുരാണ ലിഖിതങ്ങളും ഉപയോഗപ്പെടുത്തിയ ആദ്യ അറബ് ചരിത്രാഖ്യാതാവ് ഹിശാമുബ്‌നു കല്‍ബി ആണെന്നാണ് അഭിപ്രായം. അറബ് വംശാവലിയെക്കുറിച്ചുള്ള പഠനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഗ്രീക്കു രചനകളൊന്നും തന്നെ അക്കാലത്ത് അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടിരുന്നില്ല. 

Feedback