Skip to main content

നവോത്ഥാന കാല ചരിത്രം

ചരിത്രപഠനത്തില്‍ പുതിയ പന്ഥാവു വെട്ടിത്തെളിച്ച കാലമാണ് നവോത്ഥാന കാലം. കൊട്ടാരങ്ങളിലും സന്യാസി മഠങ്ങളിലും ഒതുങ്ങി നിന്നിരുന്ന ചരിത്രാഖ്യാനം പൊതുജനങ്ങളിലേക്ക് ഇറങ്ങിവന്നു. കടലാസിന്റെ ഉപയോഗവും അച്ചടി യന്ത്രത്തിന്റെ കണ്ടുപിടുത്തവും, ചരിത്രാഖ്യാനവും പഠനവും സുഗമമാക്കി. പുരാതന ഗ്രീക്ക്, റോമ രാജ്യങ്ങളില്‍ ഉത്കൃഷ്ട സംസ്‌കാരം നിലനിന്നിരുന്നുവെന്ന തിരിച്ചറിവ് സങ്കുചിത ചിന്തകളില്‍ നിന്നുള്ള മോചനത്തിന് വഴിയൊരുക്കി. 

നവോത്ഥാന ചരിത്രപണ്ഡിതരില്‍ പ്രമുഖനായിരുന്ന നിക്കളോ മാക്യവെല്ലി (1469 - 1527) എഴുതിയ 'പ്രിന്‍സ്' ഇറ്റാലിയന്‍ രാഷ്ട്രങ്ങളിലെ ഭരണവ്യവസ്ഥകളെക്കുറിച്ചുള്ള ഗഹനമായ പഠനമാണ്. 'ഫ്‌ളോറന്‍സിന്റെ ചരിത്രം' ആ റിപ്പബ്ലിക്കിന്റെ വളര്‍ച്ചയെ വിശകലനം ചെയ്യുന്നു. മതാധിഷ്ഠിത വ്യാഖ്യാനങ്ങളെ നിരാകരിച്ച് മനുഷ്യ ജീവിതത്തെ രൂപപ്പെടുത്തുന്ന പ്രകൃതി നിയമങ്ങളെ കണ്ടെത്താനുള്ള ശ്രമമാണ് മാക്യവെല്ലി നടത്തിയത്.
 

Feedback