പ്രപഞ്ചനാഥനായ അല്ലാഹുവിനെ കൂടാതെ മറ്റു പലരേയും രക്ഷാധികാരികളായി സ്വീകരിക്കുകയും വിപല്‍ഘട്ടങ്ങളില്‍ അഭൗതിക മാര്‍ഗേണ അവരോട് സഹായാര്‍ഥന നടത്തുകയും ചെയ്യുന്നവര്‍ ആരാധ്യന്മാരെ ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുന്നു. അസ്ഥിരമനസ്സോടെ പരിഭ്രാന്തരായി ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നു.
അല്ലാഹു പറയുന്നു: ''വക്രതയില്ലാതെ അല്ലാഹുവിലേക്കു തിരിഞ്ഞവരും അവനോട് യാതൊന്നുംപങ്ക് ചേര്‍ക്കാത്തവരും ആയിരിക്കണം നിങ്ങള്‍. അല്ലാഹുവോട് വല്ലവനും പങ്കു ചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്ത് നിന്നും വീണതുപോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചി കൊണ്ടുപോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു'' (22:31).
പ്രപഞ്ചനാഥനായ അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സമാധാനപൂര്‍ണമായ ജീവിതമാണ് ഉണ്ടായിരിക്കുക. അല്ലാഹു പറയുന്നു: 'വിശ്വസിക്കുകയും വിശ്വാസത്തിൽ അക്രമം കലര്‍ത്താതിരിക്കുകയും ചെയ്യുന്നത് ആരാണോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവരത്രെ, സന്മാര്‍ഗം പ്രാപിച്ചവര്‍' (6:82).
'ഇവിടെ അക്രമംകൊണ്ട് ഉദ്ദേശിക്കുന്നത് ശിര്‍ക്കാണെന്ന് നബി(സ) വ്യാഖ്യാനിക്കുകയുണ്ടായി' (ബുഖാരി).