Skip to main content

സയ്യിദ് ഭരണകൂടം

അവസാന തുഗ്‌ളക്ക് ഭരണാധികാരിയായ മഹ്മൂദ് ഷായെ തോല്പിച്ച് 1398ല്‍ തിമൂര്‍ ഡല്‍ഹി പിടിച്ചു.  ഇതോടെ വിവിധ പ്രവിശ്യകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സ്വയം ഭരണം നടത്തുകയും ചെയ്തു.  പഞ്ചാബില്‍ ഗവര്‍ണറായി യാസിര്‍ഖാന്‍  എന്നയാളെ നിശ്ചയിച്ചാണ് തിമൂര്‍ ഇന്ത്യവിട്ടത്.  നാമമാത്ര അധികാരവുമായി നിലവിലുണ്ടായിരുന്ന മഹ്മൂദ്ഷാ തുഗ്ലക്കും യാസിര്‍ഖാനും തമ്മില്‍ വര്‍ഷങ്ങളോളം യുദ്ധം നടന്നു കൊണ്ടിരുന്നു.  എന്നാല്‍ 1413ല്‍ മഹ്മൂദ്ഷാ അന്തരിച്ചതോടെ 1414ല്‍ യാസിര്‍ഖാന്‍ ഡല്‍ഹി കീഴടക്കി.  അദ്ദേഹം സ്ഥാപിച്ച ഭരണകൂടമാണ് സയ്യിദ് വംശം.  നബിയുടെ കുടുംബമാണെന്ന അവകാശ വാദമുയര്‍ത്തിയാണ് 'സയ്യിദ്' എന്ന പേര് സ്വീകരിച്ചത്.


ഡല്‍ഹിയിലും പഞ്ചാബിലും മാത്രമേ സയ്യിദ് ഭരണമുണ്ടായിരുന്നുള്ളൂ.  യാസിര്‍ഖാനു ശേഷം 1443ല്‍ അധികാരമേറ്റത് സയ്യിദ് ആലംഷാ ആയിരുന്നു.  ആലംഷാക്ക് പഞ്ചാബും നഷ്ടപ്പെട്ടു.  1457ല്‍, ലാഹോര്‍ ഗവര്‍ണറായിരുന്ന ബഹ്‌ലൂല്‍ ലോദി ഡല്‍ഹി കീഴടക്കിയതോടെ സയ്യിദ് ഭരണത്തിന് അന്ത്യമായി.

Feedback