Skip to main content

അസ്സ്വിഹാഹുസ്സിത്ത

ഹദീസ് ഗ്രന്ഥങ്ങളില്‍ സ്വഹീഹായ ഹദീസുകള്‍ അടങ്ങിയിട്ടുള്ള ആറ് ഹദീസ് ഗ്രന്ഥങ്ങള്‍ക്കാണ് അസ്സ്വിഹാഹുസ്സിത്ത എന്ന് പറയുന്നത്. ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, എന്നീ പേരുകളിലാണ് ഗ്രന്ഥങ്ങള്‍ അറിയപ്പെടുന്നത്. രണ്ടും മൂന്നും നൂറ്റാണ്ടുകളിലായി രചിക്കപ്പെട്ട ഈ ആറു സ്വഹീഹുകള്‍ സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്‌ലിം, ജാമിഉത്തിര്‍മിദി, സുനനുന്നസാഈ, സുനനു അബീദാവൂദ്, സുനനു ഇബ്‌നിമാജ എന്നിങ്ങനെ അറിയപ്പെട്ടു. ഇതില്‍ ഇബ്‌നുമാജയുടെ സുനനിന് പകരം ഇമാം മാലിക്(റ)ന്റെ മുവത്ത്വയെ ചില മുഹദ്ദിസുകള്‍ ആറാം സ്ഥാനത്ത് എണ്ണാറുണ്ട്. ഇവയിലെല്ലാം ന്യൂനതയുള്ള ഹദീസുകള്‍ വിരളമായതിനാല്‍ മാത്രമാകുന്നു സ്വഹീഹ് എന്ന പേര് പറയാനുള്ള കാരണം. ഈ ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ കര്‍ത്താക്കള്‍ ഹദീസ് പരിശോധനാ മാനദണ്ഡങ്ങള്‍ ഒരേ നിലക്കായിരുന്നില്ല സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇമാം ബുഖാരിയും ഇമാം മുസ്‌ലിം ഹദീസ് അന്വേഷണത്തിലും പരിശോധിക്കുന്നതിലും കൂടുതല്‍ നിഷ്‌കര്‍ഷത പാലിച്ചിരുന്നു. ഹദീസ് ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ പ്രാമാണികതയില്‍ ഒന്നാംസ്ഥാനം സ്വഹീഹുല്‍ ബുഖാരിക്ക് ആണ്.

Feedback