അബൂഅബ്ദില്ല മുഹമ്മദ് എന്നാണ് അല്‍ മുഹ്തദിയുടെ പൂര്‍ണനാമം. അല്‍ മുഅ്തസ്സിന്റെ സഹോദരന്‍. ക്രി.869 (ഹി. 225) ലാണ് ഖിലാഫത്ത് ഏറ്റത്.
ആദര്‍ശവാദിയും ധര്‍മവിചാരം കൊണ്ടുനടന്നവനുമായ മുഹ്തദീ, ഭരണം സംശുദ്ധമാക്കാന്‍ ശ്രമം നടത്തി. മദ്യം നിരോധിക്കുകയും നര്‍ത്തകിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും തിന്മകള്‍ തുടച്ചുനീക്കുകയും ചെയ്തു. ലളിത ജീവിതത്തിലൂടെ മാതൃകയുമായി. ജുമുഅ നമസ്‌കാരത്തിന് അദ്ദേഹം തന്നെ നേതൃത്വം നല്‍കുകയും ചെയ്തു.
എന്നാല്‍ അധര്‍മത്തിലും ആഡംബരത്തിലും മുങ്ങിയ ജനം ഈ ശുദ്ധീകരണത്തിനെതിരെ രംഗത്തിറങ്ങി. ബഗ്ദാദിലും ഖുറാസാനിലും ഫലസ്തീനിലും ദമസ്‌കസിലും ജോര്‍ദാനിലും ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു.
ഇതിനിടെയാണ് പട്ടാളത്തിന്റെ ഗൂഢാലോചനക്കിരയായി അല്‍ മുഹ്തദീയുടെ അന്ത്യം. ഒരു വര്‍ഷം മാത്രം ഭരണത്തിലിരുന്ന മുഹ്തദീ ക്രി. 870 (ഹി. 256)ല്‍ വധിക്കപ്പെട്ടു.