Skip to main content

മഹ്മൂദ് ഒന്നാമന്‍

സുല്‍ത്താന്‍ മുസ്തഫ രണ്ടാമന്റെ മകനാണ് അഹ്മദ് മൂന്നാമന് ശേഷം ഉസ്മാനിയാ സാമ്രാജ്യത്തെ നയിച്ച മഹ്മൂദ് ഒന്നാമന്‍ (ക്രി.1730-1754).

അഹ്മദ് മൂന്നാമന്‍ സുല്‍ത്താനായിരിക്കെ പ്രധാനമന്ത്രിയായിരുന്നത് ദമാദ് ഇബ്‌റാഹീം പാഷയാണ്. ഇവരുടെ പരിഷ്‌കരണങ്ങളും നടപടികളും ഇഷ്ടപ്പെടാത്ത സൈന്യം ഇരുവര്‍ക്കുമെതിരെ തിരിഞ്ഞു. അങ്ങനെ ഇബ്‌റാഹീം പാഷ വധിക്കപ്പെട്ടു. അഹ്മദ് മൂന്നാമന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് മഹ്മൂദ് ഒന്നാമനെ സൈന്യം തന്നെ സുല്‍ത്താനാക്കിയത്.

ഫ്രഞ്ച് ചക്രവര്‍ത്തി ലൂയി പതിനഞ്ചാമനുമായി അടുത്ത ബന്ധം സ്ഥാപിച്ചു. പുതിയ യുദ്ധോപകരണങ്ങളും സൈനിക പരിശീലനവും ഇതുവഴി തുര്‍ക്കികള്‍ക്ക് ലഭ്യമായി. പേര്‍ഷ്യ, ആസ്ട്രിയ, റഷ്യ എന്നിവയുമായി ഇക്കാലത്ത് യുദ്ധങ്ങള്‍ നടന്നു.

ഏറെ കാലത്തിനുശേഷം തുര്‍ക്കികള്‍ക്ക് നീതിയും സമത്വവും പൂര്‍ണ രൂപത്തില്‍ നടപ്പാക്കപ്പെട്ട കാലം കൂടിയായിരുന്നു മഹ്മൂദ് ഒന്നാമന്റെ 24 വര്‍ഷത്തെ ഭരണകാലം. 1754 ഡിസംബര്‍ 13ന് (ഹി.1168) അറുപതാം വയസ്സിലായിരുന്നു മരണം.
 

Feedback
  • Friday Apr 4, 2025
  • Shawwal 5 1446