പടക്കളത്തിലെ മിന്നല്‍ പിണര്‍ എന്ന് പേരെടുത്ത ഉസ്മാനിയാ സാമ്രാജ്യത്തിന്റെ ഈ നാലാം അധിപന്‍ മുറാദ് ഒന്നാമന്റെ പുത്രനാണ്(ക്രി.1389-1402). 1354ല്‍ ജനനം. 35ാം വയസ്സില്‍ പിതാവിന്റെ മരണത്തിന് സാക്ഷ്യം വഹിച്ച കൊസോവയിലെ യുദ്ധക്കളത്തില്‍ വെച്ചായിരുന്നു 1389ല്‍ ബയസീദിന്റെ അധികാരാരോഹണം. 'സുല്‍ത്താന്‍' എന്ന പേര് ആദ്യമായി സ്വീകരിച്ചത് ഇദ്ദേഹമാണ്.
പടിഞ്ഞാറ് ഡാന്യൂബ് നദി മുതല്‍ കിഴക്ക് യൂഫ്രട്ടീസ് നദി വരെയുള്ള സാമ്രാജ്യമായി ഉസ്മാനികള്‍ വളര്‍ന്നു. പിടിച്ചടക്കിയ സെര്‍ബിയക്കാരെ തന്റെ വരുതിയില്‍ കൊണ്ടുവരാന്‍ ബായസീദ് ഒരു തന്ത്രം പ്രയോഗിച്ചു. സെര്‍ബിയന്‍ രാജകുമാരി ഡസപിനയെ വിവാഹം കഴിച്ചു. ഇതുവഴി സെര്‍ബിയന്‍ സൈന്യം തന്റെ ഇഷ്ടക്കാരായി. യൂറോപ്യന്‍ ശക്തികളായ ഹഫ്കറിയും ബോസ്‌നിയയും ഖിലാഫത്തിനു കീഴിലാവാന്‍ പിന്നെ അധിക കാലമെടുത്തില്ല.
തുര്‍ക്കികളുടെ അധിനിവേശത്തില്‍ അപമാനിതരായ യൂറോപ്യന്‍ സമ്പന്ന ശക്തികള്‍ ഒടുവില്‍ മുസ്‌ലിം പ്രവാഹത്തിന് തടയിടാനിറങ്ങി. പോപ്പിന്റെ ആഹ്വാനം സ്വീകരിച്ച് 1396ല്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി എന്നിവിടങ്ങളിലെ പ്രഭുക്കളും അവരുടെ സൈന്യങ്ങളും നിക്കോപൊളിസില്‍ സംഗമിച്ചു. രണ്ടുലക്ഷം വരുന്ന സൈന്യവുമായി ബായസിദ് അവരെ നേരിട്ടു. ക്രൈസ്തവരുമുണ്ടായിരുന്നു മുസ്‌ലിം പക്ഷത്ത്. ചരിത്ര വിശ്രുതമായ യുദ്ധത്തില്‍ യൂറോപ്യന്‍ പട തകര്‍ന്നടിഞ്ഞു. വീണ്ടുമൊരു കുരിശു യുദ്ധത്തെപ്പറ്റിയുള്ള ചിന്തപോലും അസാധ്യമാക്കുന്ന വിധമായിരുന്നു പോപ്പിന്റെ സൈന്യം നേരിട്ട തോല്‍വി.
1402ല്‍ ആദ്യമായി ഉസ്മാനികള്‍ക്ക് തിരിച്ചടിയുമുണ്ടായി. സമര്‍ഖണ്ഡിലെ താര്‍ത്താരി ഭരണാധികാരി തൈമൂര്‍ ഏഷ്യാമൈനര്‍ ആക്രമിച്ചു. ഇന്‍കിശാരി-സെര്‍ബ് സൈനികരെ വെച്ച് ബായസിദ് അങ്കാറയില്‍ തൈമൂറിനെ നേരിട്ടു. പരാജയപ്പെട്ട ബായസീദ് തൈമൂറിന്റെ പിടിയിലുമായി.
തുടര്‍ന്ന് ജയിലിലടക്കപ്പെട്ടു. അവിടെ വെച്ചാണ് അദ്ദേഹം മരിക്കുന്നത്. എന്നാല്‍ മുസ്‌ലിംകളായി മാറിയിരുന്ന താര്‍ത്താരികളും തൈമൂറും പിടിച്ചടക്കിയ സ്ഥലങ്ങള്‍ ബായസീദിന്റെ മക്കള്‍ക്കു തന്നെ