Skip to main content

കൊയിലാണ്ടി ചെറിയ പള്ളി എന്ന ചീനം പള്ളി

പന്തലായിനി കൊല്ലത്തെത്തിയ ചൈനക്കാരായ മുസ്‌ലിം വ്യാപാരികള്‍ പണിതതാണ് കൊയിലാണ്ടി ചെറിയ പള്ളി എന്ന ചീനം പള്ളി. ഈ പള്ളിക്ക് ആറു നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന് കരുതുന്നു. കൊയിലാണ്ടിയിലെ ആദ്യത്തെ പള്ളി കൂടിയാണിത്. പള്ളിയുടെ മതിലില്‍ 140 വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ ലിഖിതമനുസരിച്ച് ഈ പള്ളിയില്‍ ജുമുഅ തുടങ്ങിയിട്ട് 643 വര്‍ഷമായി. 

പന്തലായനിക്കൊല്ലത്തിന്റെ പ്രതാപകാലത്ത് കോയില്‍ക്കണ്ടി എന്ന കൊയിലാണ്ടി പട്ടണം ഉണ്ടായിരുന്നില്ല. കോയില്‍ക്കണ്ടി എന്ന പുതിയപട്ടണത്തില്‍ ചേക്കേറിയ ചൈനയില്‍ നിന്നുള്ള കച്ചവടക്കാരായ മുസ്‌ലിംകള്‍ അവിടെ ഉണ്ടാക്കിയ ആദ്യത്തെ പള്ളിയാണ് ചീനം പള്ളി എന്ന് ഈ ലിഖിതത്തില്‍ നിന്ന് മനസ്സിലാക്കാം. ബഫക്കീഹ്, ഹമദാനീ എന്നീ പുരാതന അറബി പാരമ്പര്യമുള്ള കുടുംബങ്ങള്‍ ഇപ്പോഴും പന്തലായനിയില്‍ താമസമുണ്ട്.

Feedback