ഇസ്‌ലാം മത പ്രചാരണത്തിനായി ശാദുലി എന്ന സൂഫി വര്യന്‍ ഹിജ്‌റ പന്ത്രണ്ടാം നൂറ്റാണ്ടില്‍ മലബാറിലെത്തി. കോഴിക്കോട് ബീച്ചിനടുത്തായി ഹിജ്‌റ 1140 ല്‍ അദ്ദേഹം നിര്‍മിച്ച പള്ളിയാണ് പരപ്പില്‍ ശാദുലി പള്ളി. പള്ളിക്കടുത്തുള്ള ഖബര്‍സ്ഥാനിലാണ് അദ്ദേഹത്തെ ഖബറടക്കിയത്. 1910 ല്‍ കാമാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി പള്ളി പുതുക്കിപ്പണിതു. 1976 ല്‍ പന്തക്കലകത്ത് മാമുക്കോയ ഹാജി പള്ളി വീണ്ടും പുതുക്കി. ഇന്നു കാണുന്ന രൂപത്തിലേക്ക് പള്ളി മാറ്റിപ്പണിതത് 1979 കളിലാണ്.